ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്നും ഇംഗ്ലണ്ട് പിന്മാറിയേക്കും; ആരാധകര്‍ ഞെട്ടലില്‍; കാരണം?
ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോളിന് റഷ്യയില്‍ തുടക്കം കുറിക്കാന്‍ ആഴ്ചകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. അവസാനവട്ട ഒരുക്കങ്ങളുമായി ടീമുകള്‍ സൗഹൃദ ഫുട്‌ബോളില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറ്റ ഭീഷണിയുമായി ഇംഗ്ലണ്ട്. ലോകകപ്പില്‍ അവസരം ലഭിക്കാതെ ഇറ്റലി, ഹോളണ്ട് ടീമുകളുടെ ആരാധകര്‍ വിലപിക്കുമ്പോഴാണ് ഇംഗ്ലണ്ടിന്റെ പിന്മാറ്റശ്രമം.
അടുത്തിടെ റഷ്യ, ബ്രിട്ടന്‍ രാജ്യങ്ങള്‍ തമ്മിലുണ്ടായ കലഹമാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ കലഹം കായികലോകത്തേയും ബാധിച്ചതോടെ ഇംഗ്ലണ്ട് ലോകകപ്പില്‍ ഉണ്ടാകില്ലെന്ന ആശങ്കയാണ് ആരാധകര്‍ക്ക്. ഇതുസംബന്ധിച്ച ഊഹാപോഹങ്ങള്‍ വ്യാപകമാവുകയും ചെയ്യുന്നുണ്ട്.

ലോകകപ്പ് ബഹിഷ്‌കരണത്തില്‍ ഇംഗ്ലണ്ട് ഉറച്ചുനിന്നാല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ രാജ്യത്തിന്റെ ഭാവിക്ക് അത് തിരിച്ചടിയാകും. 2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന് പങ്കെടുക്കാന്‍ കഴിയില്ല. മാത്രവുമല്ല കനത്ത പിഴ ഇംഗ്ലണ്ടിന് മേല്‍ ഫിഫ ചുമത്തുകയും ചെയ്യും.
അതേസമയം, ഇംഗ്ലീഷ് താരങ്ങള്‍ക്ക് റഷ്യയില്‍ സുരക്ഷ ശക്തമാക്കിയാല്‍ ടീം കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ വിഷയത്തില്‍ റഷ്യ പ്രതികരിച്ചിട്ടില്ല. സംഭവം വളരെ ഗുരുതരമായ വിഷയമാണെന്നും തന്റെ കൈയ്യില്‍ അല്ലെന്നുമാണ് ഇംഗ്ലണ്ട് കോച്ച് സൗത്ത്‌ഗേറ്റിന്റെ പ്രതികരണം. ലോകകപ്പിനുള്ള തയ്യാറെടുപ്പ് നടത്തുന്നുണ്ട്. എന്നാല്‍ തീരുമാനം ഭരണകൂടത്തിന്റെതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ റഷ്യന്‍ ചാരനെ ഇംഗ്ലണ്ടില്‍വെച്ച് അപായപ്പെടുത്താന്‍ റഷ്യ ശ്രമിച്ചതായുള്ള ആരോപണമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിനിടയാക്കിയത്. സംഭവത്തില്‍ ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഇംഗ്ലണ്ട് റഷ്യ ബന്ധം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വലിയ നഷ്ടമാണുണ്ടാക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications