Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ വനിതാ ലോകകപ്പ്; ബ്രസീലിന് ഞെട്ടിക്കുന്ന തോല്‍വി, ഫ്രാന്‍സും ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍

പാരിസ്: ഫിഫ വനിതാ ലോകകപ്പ് ഫുട്ബോളില്‍ ഫ്രാന്‍സും ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍ കടന്നു. ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലിനെ അധികസമയത്ത് നേടിയ ഗോളിലാണ് ഫ്രാന്‍സ് മറികടന്നത്. മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് കാമറൂണിനെ പരാജയപ്പെടുത്തി. ക്വാര്‍ട്ടറില്‍ നോര്‍വെ ആണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

പൊരുതിക്കളിച്ച ബ്രസീലിനെതിരെ മേധാവിത്വം കാട്ടിയാണ് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി സമനിലയിലായതിനെ തുടര്‍ന്ന് മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു. 106-ാം മിനിറ്റില്‍ അമാന്‍ഡിനെ ഹെന്റി ഫ്രാന്‍സിന്റെ വിജയഗോള്‍ നേടി. നേരത്തെ വലേരി ഗുവാവിന്‍(52) ഫ്രാന്‍സിനായും തെയ്‌സ(63) ബ്രസീലിനായും ഗോള്‍ നേടിയിരുന്നു.

football

കാമറൂണിനെതിരെ ഏകപക്ഷീയമായ കളിയാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. മത്സരത്തില്‍ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ച ഇംഗ്ലണ്ടിനുവേണ്ടി സറ്റെഫ് ഹൂട്ടന്‍(14), എലന്‍ വൈറ്റ്(45+4) അലക്‌സ് ഗ്രീന്‍വുഡ്(58) എന്നിവര്‍ ഗോള്‍ നേടി. പന്തടക്കത്തില്‍ പിന്നോക്കം പോയെങ്കിലും ഇംഗ്ലീഷ് ഗോളുമുഖത്ത് ആക്രമണം നടത്താന്‍ കാമറൂണിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഗോള്‍ നേടനായില്ല.

Story first published: Monday, June 24, 2019, 9:37 [IST]
Other articles published on Jun 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+