Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'തോക്ക്' വിവാദം: ഇംഗ്ലീഷ് താരം സ്‌റ്റെര്‍ലിങിന്റെ വിശദീകരണം ഇങ്ങനെ... പിന്തുണച്ച് എഫ്എ

ലണ്ടന്‍: കാലില്‍ തോക്കിന്റെ ചിത്രം പച്ചകുത്തി വിവാദത്തില്‍പ്പെട്ട ഇംഗ്ലീഷ് യുവതാരം റഹീം സ്റ്റെര്‍ലിങ് വിശദീകരണവുമായി രംഗത്തെത്തി. തനിക്ക് രണ്ട് വയസുള്ളപ്പോള്‍ വെടിയേറ്റ് കൊല്ലപ്പെട്ട പിതാവിനോടുള്ള ആദരവായാണ് കാലില്‍ തോക്കിന്റെ ടാറ്റു പച്ചക്കുത്താന്‍ കാരണമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി ഫോര്‍വേഡ് കൂടിയായ സ്‌റ്റെര്‍ലിങ് വിശദീകരിച്ചു. ജീവിതത്തില്‍ ഒരിക്കലും തോക്ക് ഞാന്‍ തൊടില്ല. എന്നാല്‍, കളിക്കളത്തില്‍ താന്‍ വലത് കാല്‍ കൊണ്ടാണ് ഷൂട്ട് ചെയ്യുന്നത്. അതിനാല്‍, ഈ പച്ചക്കുത്തലിന് വലിയ അര്‍ത്ഥങ്ങളുണ്ട്-സ്റ്റെര്‍ലിങ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിന്റെ ഫിഫ ലോകകപ്പ് പരിശീലനത്തിനിടെയാണ് കാലില്‍ തോക്ക് പച്ചക്കുത്തി താരം കളത്തിലിറങ്ങിയത്. പിന്നീട് ഈ ഫോട്ടോ സ്‌റ്റെര്‍ലിങ് തന്റെ ഇന്‍സ്റ്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് പല പ്രമുഖ മാധ്യമങ്ങളും ചിത്രം സഹിതം പ്രസീദ്ധീകരിച്ചതോടെ തോക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് വാദിക്കുന്ന സംഘങ്ങള്‍ താരത്തിനെതിരേ രംഗത്തുവരികയായിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റെര്‍ലിങ് വിശദീകരണവുമായി രംഗത്തെത്തിയത്.

raheemsterling

സ്റ്റെര്‍ലിങിന്റെ വിശദീകരണം തൃപ്തികരമാണെന്ന് എഫ്എ പ്രതികരിച്ചു. താരത്തിന്റെ സത്യസന്ധതയും ഹൃദയവേദനയും മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ ഒപ്പംനില്‍ക്കാനാണ് തീരുമാനം-എഫ്എ വ്യക്തമാക്കി. ജമൈക്കയിലെ കിങ്സ്റ്റണില്‍ വച്ചാണ് സ്റ്റെര്‍ലിങിന്റെ പിതാവ് വെടിയേറ്റ് മരിച്ചത്.

Story first published: Wednesday, May 30, 2018, 17:12 [IST]
Other articles published on May 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+