ഇംഗ്ലണ്ട് സൂപ്പര്‍ താരം വെയ്ന്‍ റൂണി വിരമിക്കല്‍ പ്രഖ്യാപിച്ചു; ഡെര്‍ബി കൗണ്ടിയുടെ പരിശീലകനാവും
ലണ്ടന്‍: ഇംഗ്ലണ്ട് സൂപ്പര്‍ താരം വെയ്ന്‍ റൂണി തന്റെ ഫുട്‌ബോള്‍ കരിയറിന് വിരാമമിട്ടു. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസവുമായിരുന്ന റൂണി ഡെര്‍ബി കൗണ്ടിക്കുവേണ്ടി കളിച്ചാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഡെര്‍ബി കൗണ്ടിയുടെ പരിശീലകനാവുന്നതിനായാണ് റൂണി 35ാം വയസില്‍ കളി മതിയാക്കിയത്. ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിലൊരാളാണ് വെയ്ന്‍ റൂണി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്‍ട്ടനിലൂടെയാണ് റൂണി തന്റെ ക്ലബ്ബ് കരിയര്‍ ആരംഭിക്കുന്നത്. 2002ലായിരുന്നു ഇത്. 2004 വരെ എവര്‍ട്ടനില്‍ തുടര്‍ന്ന അദ്ദേഹം ക്ലബ്ബിനുവേണ്ടി 67 മത്സരത്തില്‍ നിന്ന് 15 ഗോളും നേടി. 2004ലാണ് റൂണിയുടെ കരിയറിലെ വഴിത്തിരിവായ തീരുമാനം അദ്ദേഹം എടുത്തത്. പ്രീമിയര്‍ ലീഗിലെ അതിശക്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയ റൂണി 2017വരെ അവിടെ തുടര്‍ന്നു. ക്ലബ്ബിനൊപ്പം അത്ഭുതപ്പെടുത്തുന്ന പ്രകടനം പല തവണ കാട്ടാനും റൂണിക്കായി.

റൂണിയെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തുന്നതില്‍ യുണൈറ്റഡിന്റെ പങ്ക് ചെറുതല്ല. യുണൈറ്റഡിന്റെ ക്യാപ്റ്റന്‍കൂടിയായ റൂണി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ്. ക്ലബ്ബിനൊപ്പം 450ലധികം മത്സരത്തില്‍ നിന്ന് 250ലധികം ഗോളുകളാണ് അദ്ദേഹം നേടിയത്. പ്ലേ മേക്കറെന്ന നിലയിലും റൂണി ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്.

കരിയറില്‍ റൂണി സ്വന്തമാക്കിയ കിരീടങ്ങളെല്ലാം യുണൈറ്റഡിനൊപ്പമായിരുന്നു. അഞ്ച് ലീഗ് കിരീടത്തിന്റെ ഭാഗമാവാന്‍ റൂണിക്ക് സാധിച്ചു. ഒരു എഫ് എ കപ്പ്,ചാമ്പ്യന്‍സ് ലീഗ്,ക്ലബ്ബ് ലോകകപ്പ്,നാല് കമ്മ്യൂണിറ്റി ഷീല്‍ഡ്,മൂന്ന് ലീഗ് കപ്പ് എന്നിവയെല്ലാം യുണൈറ്റഡിനൊപ്പം റൂണി നേടിയ കിരീടങ്ങളാണ്. 2017ല്‍ യുണൈറ്റഡുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച റൂണി വീണ്ടും തന്റെ ആദ്യ ക്ലബ്ബായ എവര്‍ട്ടനിലേക്ക് തിരിച്ചെത്തി. എന്നാല്‍ എവര്‍ട്ടനൊപ്പം മികവ് കാട്ടാന്‍ സാധിക്കാതെ വന്നതോ

ടെ 2018 സീസണോടെ അദ്ദേഹം അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഡി സി യുണൈറ്റഡിനൊപ്പം ചേര്‍ന്നു. ക്ലബ്ബിനൊപ്പം ലോങ് ഗോള്‍ നേടി തന്റെ മികവിന് കോട്ടം തട്ടിയിട്ടില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. രണ്ട് വര്‍ഷം ഡിസിയില്‍ തുടര്‍ന്ന അദ്ദേഹം 2020ല്‍ ഡെര്‍ബി കൗണ്ടിയിലേക്ക് ചുവടുമാറ്റി. ഒരു സീസണിന് ശേഷമാണ് കളിക്കാരനെന്ന നിലയിലെ കരിയറിന് വിരാമമിട്ട് ഡെര്‍ബി കൗണ്ടിയുടെ പരിശീലകനായി മാറാന്‍ റൂണി തീരുമാനിച്ചത്.

ഇംഗ്ലണ്ടിനായി കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡും റൂണിയുടെ പേരിലാണ്. 2000 മുതല്‍ ദേശീയ ടീമിന്റെ ഭാഗമായ അദ്ദേഹം 2003ലാണ് സീനിയര്‍ ടീമിന്റെ ഭാഗമാവുന്നത്. 2018വരെ ഇംഗ്ലണ്ട് ജഴ്‌സി റൂണി അണിഞ്ഞിരുന്നു. ഇതിഹാസങ്ങളുടെ പട്ടികയില്‍ ഇടം നേടിയ റൂണി പരിശീലക വേഷത്തിലെത്തുമ്പോള്‍ പുതിയ ചരിത്ര നേട്ടങ്ങള്‍ തന്നെ വെട്ടിപ്പിടിക്കാന്‍ റൂണിക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications