ലണ്ടന്‍: ഇംഗ്ലണ്ട് ദേശീയ ടീമില്‍ അംഗമായിരുന്ന ഗാരി കാഹിലും ജാമി വാര്‍ഡിയും അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നു. ദേശീയ ടീമില്‍ സ്ഥാനം നിഷേധിക്കപ്പെട്ടതോടെയാണ് ഇരുവരും വിരമിക്കല്‍ തീരുമാനമെടുത്തത്. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമാണ് പരിശീലകന്‍ ഗാരി സൗത്ത് ഗേറ്റിന്റേത്. അതുകൊണ്ടുതന്നെ ഇരുവര്‍ക്കും അടുത്തിടെയായി ടീമില്‍ മുഴുവന്‍ സമയവും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
റഷ്യ ലോകകപ്പില്‍ ഇരുവരും ടീമിലുണ്ടായിരുന്നു. എന്നാല്‍, സ്‌ട്രൈക്കറായ വാര്‍ഡിക്ക് മുഴുവന്‍ സമയവും കളിക്കാനായില്ല. ഹാരി കെയിന്‍ ഫോമിലായതിനാല്‍ വാര്‍ഡിക്കുള്ള അവസരങ്ങളും കുറഞ്ഞു. ഇതാണ് ടീമില്‍ നിന്നും നിന്നും പിന്‍വാങ്ങാനുള്ള കാരണം. ശരിയായ സമയത്താണ് തന്റെ തീരുമാനമെന്ന് വാര്‍ഡി പ്രതികരിച്ചു. യുവതാരങ്ങളെയാണ് പരിശീലകന് താത്പര്യം. ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ ടീമിന് കഴിഞ്ഞിട്ടുണ്ട്.

യുവതാരങ്ങള്‍ക്കായി താന്‍ വഴിയമാറുകയാണ്. പരിശീലകന് പുതിയ താരങ്ങളെ ടീമിലെടുക്കുന്നതിന് ഇനി പ്രയാസമുണ്ടാകില്ല. ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഓരോ കളിക്കാരനും ആഗ്രഹിക്കുക കളിക്കാനാണ്. ബെഞ്ചിലിരിക്കാനല്ല. കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീട്ടിലേക്കു പോവുകയെന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം അഭിപ്രായം. ക്ലബ്ബിനുവേണ്ടി കൂടുതല്‍ കളിക്കാനും കുടുംബത്തോടൊപ്പമിരിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വാര്‍ഡി പറഞ്ഞു. നിലവില്‍ ലീസ്റ്റര്‍ സിറ്റിയുടെ താരമാണ് വാര്‍ഡി.
അതേസമയം, മുഴുവന്‍ സമയ അന്താരാഷ്ട്ര വിരമിക്കല്‍ ഗാരി കാഹില്‍ പ്രഖ്യാപിച്ചിട്ടില്ല. ടീമിന് എപ്പോഴാണോ ആവശ്യം അപ്പോള്‍ താന്‍ എത്തുമെന്നാണ് കാഹിലിന്റെ പ്രതികരണം. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനായി ഇപ്പോള്‍ പിറകോട്ട് പോവുകയാണ്. രാജ്യത്തിനുവേണ്ടി 60 മത്സരങ്ങളില്‍ ഇറങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. രാജ്യത്തിനുവേണ്ടി എപ്പോള്‍ വിളിക്കുകയാണെങ്കിലും തിരിച്ചുവരുമെന്നും ചെല്‍സിയുടെ താരമായ കാഹില്‍ പറഞ്ഞു.