വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇംഗ്ലീഷ് മോഹം പൊലിഞ്ഞു, ക്രൊയേഷ്യന്‍ കരുത്തില്‍ കാലിടറി... (2-1), ഫ്രാന്‍സ്- ക്രൊയേഷ്യ ഫൈനല്‍

ഒരു ഗോളിന് ലീഡ് ചെയ്ത ശേഷമാണ് ഇംഗ്ലണ്ട് രണ്ടു ഗോള്‍ വഴങ്ങിയത്

ഇംഗ്ലണ്ടിനെ വീട്ടിലേക്കു മടക്കി ക്രോയേഷ്യ

1
958083

1

മോസ്‌കോ: 1966നു ശേഷം കന്നി ലോകകിരീടമെന്ന ഇംഗ്ലണ്ടിന്റെ മോഹം സെമി ഫൈനലില്‍ പൊലിഞ്ഞു. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിയ ക്രൊയേഷ്യയാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. എക്‌സ്ട്രാടൈമിലേക്കു നീണ്ട അത്യധികം ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ കഥ കഴിക്കുകയായിരുന്നു. ഇതാദ്യമായാണ് ക്രൊയേഷ്യ ലോകകപ്പിന്റെ കലാശക്കളിക്കു യോഗ്യത നേടുന്നത്.

ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ഇംഗ്ലണ്ട് ക്രൊയേഷ്യക്കു മുന്നില്‍ മുട്ടുമടക്കിയത്. അഞ്ചാം മിനിറ്റില്‍ത്തന്നെ കിറെന്‍ ട്രിപ്പിയര്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഇംഗ്ലണ്ടിനു ലീഡ് സമ്മാനിച്ചിരുന്നു. രണ്ടാംപകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ക്രൊയേഷ്യ 68ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ സമനില ഗോള്‍ കണ്ടെത്തി. നിശ്ചിത സമയത്ത് സ്‌കോര്‍ 1-1ന് അവസാനിച്ചതോടെ കളി എക്‌സ്ട്രാടൈമിലേക്കു നീണ്ടു. എക്‌സ്ട്രാടൈമിന്റെ രണ്ടാം പകുതിയില്‍ മരിയോ മാന്‍ഡ്യുകിച്ചിന്റെ ഗോളില്‍ ക്രൊയേഷ്യ ഫൈനലിലേക്ക് ടിക്കറ്റെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ കിരീടപ്രതീക്ഷ അസ്തമിക്കുകയും ചെയ്തു. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ ഫ്രാന്‍സും ക്രൊയേഷ്യയും ഏറ്റുമുട്ടും.

Jul 12, 2018, 2:24 am IST

മാച്ച് സ്റ്റാറ്റസ്‌

Jul 12, 2018, 2:21 am IST

ആദ്യ ഗോള്‍ നേടുകയും രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്ത ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിച്ചാണ് പ്ലെയര്‍ ഓഫ് ദി മാച്ച്‌

Jul 12, 2018, 2:20 am IST

മല്‍സരവിധി നിര്‍ണയിച്ച മാന്‍ഡ്യുകിച്ചിന്റെ ഗോളും ആഹ്ലാദപ്രകടനവും... ചിത്രങ്ങള്‍

Jul 12, 2018, 2:08 am IST

ഫൈനല്‍ വിസില്‍.... ഇംഗ്ലണ്ട് ഫൈനല്‍ കാണാതെ പുറത്ത്. 2-1ന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ ചരിത്രത്തിലാദ്യമായി ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍

Jul 12, 2018, 1:58 am IST
Mykhel

ഇംഗ്ലീഷ് പ്രതിരോധത്തില്‍ വന്ന പിഴവാണ് ഗോളില്‍ കലാശിച്ചത്. ആദ്യ ഗോള്‍ നേടിയ പെരിസിച്ച് ബോക്‌സിനുള്ളില്‍ വച്ച് ഹെഡ്ഡറിലൂടെ മറിച്ചു നല്‍കിയ പന്ത് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഓടിക്കയറിയ മാന്‍ഡ്യുകിച്ച് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു

Jul 12, 2018, 1:53 am IST

ഗോള്‍.... ക്രൊയേഷ്യ 2-1ന് മുന്നില്‍. 109ാം മിനിറ്റില്‍ മരിയോ മാന്‍ഡ്യുകിച്ചാണ് ക്രൊയേഷ്യക്കായി ലക്ഷ്യം കണ്ടത്‌

Jul 12, 2018, 1:49 am IST

എക്‌സ്ട്രാടൈമിന്റെ രണ്ടാം പകുതി ആരംഭിച്ചു

Jul 12, 2018, 1:46 am IST

ആദ്യത്തെ 15 മിനിറ്റ് കഴിഞ്ഞു. ഇനിയൊരു 15 മിനിറ്റ് കൂടി

Jul 12, 2018, 1:46 am IST

എക്‌സ്ട്രാടൈമിന്റെ ഇഞ്ചുറിടൈമില്‍ ക്രൊയേഷ്യ 2-1ന് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ ഗോളി പിക്‌ഫോര്‍ഡ് ടീമിന്റെ രക്ഷകനായി. ഇടതു മൂലയില്‍ നിന്നും പെരിസിച്ച് ബോക്‌സിനു കുറുകെ നീട്ടി നല്‍കിയ ക്രോസ് മുന്നോട്ട് കയറി വന്ന് മാന്‍ഡ്യുകിച്ച് വലയിലേക്ക് തട്ടിയിടാന്‍ ശ്രമിച്ചെങ്കിലും മുന്നോട്ട് കയറി വന്ന് പിക്‌ഫോര്‍ഡ് പന്ത് കാല്‍ കൊണ്ട് ബ്ലോക്ക് ചെയ്തു

Jul 12, 2018, 1:41 am IST

എക്‌സ്ട്രാടൈമില്‍ ഇംഗ്ലണ്ട് വിജയഗോളിനായി നിരന്തരം മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും എല്ലാം ക്രൊയേഷ്യന്‍ പ്രതിരോധത്തില്‍ തട്ടിത്തകരുന്നു

Jul 12, 2018, 1:31 am IST

നിശ്ചിത സമയത്തെ മാച്ച് സ്റ്റാറ്റസ്‌

Jul 12, 2018, 1:27 am IST

എക്‌സ്ട്രാടൈമിന്റെ ആദ്യപകുതി തുടങ്ങി

Jul 12, 2018, 1:26 am IST

ഇംഗ്ലണ്ടോ, ക്രൊയേഷ്യയോ?

Jul 12, 2018, 1:22 am IST

നിശ്ചിത സമയം അവസാനിച്ചു. സ്‌കോര്‍ 1-1നു തന്നെ. കളി എക്‌സ്ട്രാടൈമിലേക്ക്‌

Jul 12, 2018, 1:10 am IST

മല്‍സരം അവസാന 10 മിനിറ്റില്‍. ഇരുടീമും 1-1ന് ഒപ്പത്തിനൊപ്പം

Jul 12, 2018, 1:07 am IST

നാലു മിനിറ്റിനകം ക്രൊയേഷ്യ രണ്ടാം ഗോളും നേടേണ്ടതായിരുന്നു. എന്നാല്‍ ഗോ പോസ്റ്റ് ഇംഗ്ലണ്ടിന്റെ രക്ഷയ്‌ക്കെത്തി. ഇത്തവണയും പെരിസിച്ചാണ് ഇംഗ്ലണ്ടിനെ വിറപ്പിച്ചത്. ഇംഗ്ലീഷ് പ്രതിരോധത്തിലെ പിഴവിനൊടുവില്‍ പെരിസിച്ചിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു

Jul 12, 2018, 1:01 am IST

തുടര്‍ന്നും ഇംഗ്ലണ്ടിനെ ഭീതിയിലാഴ്ത്തി ക്രൊയേഷ്യയുടെ തുടരെയുള്ള ആക്രമണങ്ങള്‍

Jul 12, 2018, 12:59 am IST

വലതുവിങില്‍ നിന്നും വെര്‍സാല്‍ക്കോ ബോക്‌സിനു കുറുകെ നല്‍കിയ അതിമനോഹരമായ ക്രോസ് ചാടിയുയര്‍ന്ന് ഇടതു ബൂട്ട് കൊണ്ട് പന്തിനെ വലയിലേക്ക് 'കിക്ക്' ചെയ്തിടുകയായിരുന്നു

Jul 12, 2018, 12:57 am IST

68ാം മിനിറ്റിലാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇവാന്‍ പെരിസിച്ച് ക്രൊയേഷ്യക്കു സമനില സമ്മാനിച്ചത്‌

Jul 12, 2018, 12:57 am IST

ഗോള്‍.... ക്രൊയേഷ്യ ഒപ്പമെത്തി (1-1)

Jul 12, 2018, 12:51 am IST

57ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ലീഡുയര്‍ത്താന്‍ അവസരം. എന്നാല്‍ വലതുവിങില്‍ നിന്നും ട്രിപ്പിയര്‍ ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് കെയ്‌നിന് ഹെഡ്ഡ് ചെയ്യാന്‍ പാകത്തില്‍ വന്നെങ്കിലും ലോവ്‌റന്‍ പന്ത് ക്ലിയര്‍ ചെയ്യുകയായിരുന്നു

Jul 12, 2018, 12:40 am IST

രണ്ടാംപകുതിയുടെ തുടക്കത്തില്‍ ക്രൊയേഷ്യയുടെ ആധിപത്യമാണ് കാണുന്നത്. ഗോള്‍ മടക്കാനുറച്ച് അവര്‍ ഇംഗ്ലീഷ് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറുന്നു

Jul 12, 2018, 12:33 am IST

രണ്ടാം പകുതിക്ക് തുടക്കം

Jul 12, 2018, 12:22 am IST

ഒന്നാംപകുതി മാച്ച് സ്റ്റാറ്റസ്‌

Jul 12, 2018, 12:17 am IST

ആദ്യപകുതി അവസാനിച്ചു. ഇംഗ്ലണ്ട് 1-0നു മുന്നില്‍

Jul 12, 2018, 12:13 am IST

ഒന്നാംപകുതിയുടെ അവസാന മിനിറ്റുകള്‍. ട്രിപ്പിയറുടെ സൂപ്പര്‍ ഗോളില്‍ ഇംഗ്ലണ്ട് 1-0ന് ലീഡ് ചെയ്യുന്നു

Jul 12, 2018, 12:09 am IST

35ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡുയര്‍ത്തേണ്ടതായിരുന്നു. കെയ്‌ന്‍ നല്‍കിയ പാസ് ബോക്‌സിനുള്ളില്‍ വച്ച് ക്രൊയേഷ്യന്‍ താരങ്ങള്‍ക്കിടയിലൂടെ അലി മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ലിന്‍ഗാര്‍ഡിന് മറിച്ചു നല്‍കി. എന്നാല്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കവെ ലിന്‍ഗാര്‍ഡ് തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി

Jul 12, 2018, 12:05 am IST
Mykhel

32ാം മിനിറ്റില്‍ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ഡന്‍ പിക്‌ഫോര്‍ഡ് കളിയില്‍ ആദ്യമായി പരീക്ഷിക്കപ്പെട്ടു. ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ച് തുടങ്ങി വച്ച ആക്രമണത്തിനൊടുവില്‍ ബോക്‌സിനു പുറത്തുനിന്നുള്ള റെബിച്ചിന്റെ കരുത്തുറ്റ ഷോട്ട് ഡിഫന്‍ഡര്‍ ജോണ്‍സ് ബ്ലോക്ക് ചെയ്തു. റീബൗണ്ട് ചെയ്ത പന്ത് റെബിച്ച് വീണ്ടും വലയിലേക്ക് തൊടുത്തെങ്കിലും ഗോളി പിക്‌ഫോര്‍ഡ് തടുത്തിടുകയായിരുന്നു

Jul 11, 2018, 11:58 pm IST

കളി 30ാം മിനിറ്റിലേക്ക് കടന്നപ്പോള്‍ മികച്ച ഗോള്‍ശ്രമങ്ങളൊന്നും ഇരുടീമിന്റെയും ഭാഗത്തു നിന്നുണ്ടായിട്ടില്ല. രണ്ടു ടീമിന്റെയും മുന്നേറ്റങ്ങള്‍ പലപ്പോഴും ബോക്‌സിന് അരികില്‍ വച്ച് മുറിയുന്ന കാഴ്ചയാണ് കാണുന്നത്

Jul 11, 2018, 11:47 pm IST

ട്രിപ്പിയറുടെ ഫ്രീകിക്ക് ഗോളും ആഹ്ലാദപ്രകടനവും... ചിത്രങ്ങള്‍

Jul 11, 2018, 11:44 pm IST

മല്‍സരം 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് 1-0ന് ലീഡ് ചെയ്യുകയാണ്. മല്‍സരത്തില്‍ ഇംഗ്ലണ്ട് തന്നെയാണ് മികച്ചു നില്‍ക്കുന്നത്. ക്രൊയേഷ്യക്കു തങ്ങളുടെ യഥാര്‍ഥ മികവ് പുറത്തെടുക്കാനായിട്ടില്ല

Jul 11, 2018, 11:40 pm IST

ട്രിപ്പിയറിന്റെ ഉജ്ജ്വല ഗോള്‍... വീഡിയോ കാണാം

Jul 11, 2018, 11:39 pm IST

ട്രിപ്പിയറിന്റെ കന്നി അന്താരാഷ്ട്ര ഗോള്‍ കൂടിയായിരുന്നു ഇത്‌

Jul 11, 2018, 11:38 pm IST

അഞ്ചാം മിനിറ്റില്‍ കിറെന്‍ ട്രിപ്പിയറാണ് ഇംഗ്ലണ്ടിനെ ആവേശത്തിലാഴ്ത്തി ഗോള്‍ നേടിയത്. ട്രിപ്പിയറുടെ കണ്ണഞ്ചിപ്പിക്കുന്ന ഫ്രീകിക്ക് ക്രൊയേഷ്യ പ്രതിരോധ മതിലിനു മുകളിലൂടെ വലയിലേക്ക് പറന്നിറങ്ങിയപ്പോള്‍ ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല

Jul 11, 2018, 11:36 pm IST

ഗോള്‍!!!... സൂപ്പര്‍ ഗോള്‍... ഇംഗ്ലണ്ട് മുന്നില്‍ (1-0)

Jul 11, 2018, 11:30 pm IST

പീീീപ്... ഇംഗ്ലണ്ട്- ക്രൊയേഷ്യ സെമി ഫൈനല്‍ പോരാട്ടത്തിന് തുടക്കം

Jul 11, 2018, 11:18 pm IST

ഇവര്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കും

Jul 11, 2018, 11:12 pm IST

വിജയപ്രതീക്ഷയില്‍ ഇംഗ്ലണ്ട് ആരാധകര്‍

Jul 11, 2018, 11:01 pm IST

ലൈനപ്പ് ഇങ്ങനെ

Jul 11, 2018, 10:57 pm IST

ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകളുടെ പ്ലെയിങ് ഇലവന്‍

Story first published: Thursday, July 12, 2018, 2:33 [IST]
Other articles published on Jul 12, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X