Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാഷന്‍സ് ലീഗ്: സൂപ്പര്‍ സ്റ്റെര്‍ലിങ്, സ്‌പെയിനിനെ വീഴ്ത്തി ഇംഗ്ലണ്ട്... ക്രൊയേഷ്യക്കും ജയം

1

മാഡ്രിഡ്: യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്‌പെയിനിന്റെ വിജയക്കുതിപ്പിന് ഇംഗ്ലണ്ട് ബ്രേക്കിട്ടു. സെവിയ്യയില്‍ നടന്ന ഗ്രൂപ്പ് എയിലെ ആവേശകരമായ പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു ഇംഗ്ലണ്ട് ചെമ്പടയെ വീഴ്ത്തുകയായിരുന്നു. ഗ്രൂപ്പ് എ മല്‍സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളുകളുകള്‍ സ്‌പെയിനിന്റെ വലയില്‍ അടിച്ചുകറ്റി ഇംഗ്ലണ്ട് വിജയമുറപ്പിച്ചിരുന്നു. ഇരട്ടഗോളുകള്‍ നേടിയ റഹീം സ്‌റ്റെര്‍ലിങാണ് ഇംഗ്ലണ്ടിന്റെ ഹീറോ. 16, 38 മിനിറ്റുകളിലായിരുന്നു സ്‌റ്റെര്‍ലിങിന്റെ ഗോളുകള്‍. മറ്റൊരു ഗോള്‍ 30ാം മിനിറ്റില്‍ മാര്‍ക്കസ് റഷ്്‌ഫോര്‍ഡിന്റെ വകയായിരുന്നു.

2

രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് സ്‌പെയിന്‍ ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഒരു ഗോള്‍ ലീഡ് നിലനിര്‍ത്തി ഇംഗ്ലണ്ട് അവിസ്മരണീ ജയം പിടിച്ചെടുത്തു. പാക്കോ അല്‍കാസറും (58) സെര്‍ജിയോ റാമോസുമാണ് (90) സ്‌പെയിനിന്റെ ഗോളുകള്‍ മടക്കിയത്. നാഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിന്റെ ആദ്യത്തെ വിജയം കൂടിയാണിത്. ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഓരോ സമനിലയും തോല്‍വിയുമായിരുന്നു ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 31 വര്‍ഷത്തിനുശേഷമാണ് സ്‌പെയിനിനെ ഇംഗ്ലണ്ട് മുട്ടുകുത്തിക്കുന്നത് എന്ന പ്രത്യേക കഴിഞ്ഞ മല്‍സരത്തിനുണ്ട്.

ഗ്രൂപ്പ് എയിലെ മറ്റൊരു മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് 2-1ന് ഐസ്‌ലാന്‍ഡിനെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ബിയില്‍ ബോസ്‌നിയ ഹെര്‍സെഗോവിന 2-0നു വടക്കന്‍ അയര്‍ലാന്‍ഡിനെയും ഗ്രൂപ്പ് സിയില്‍ ഫിന്‍ലാന്‍ഡ് 2-0നു ഗ്രീസിനെയും തോല്‍പ്പിച്ചു. ഹംഗറി- എസ്‌റ്റോണിയ മല്‍സരം 3-3നു അവസാനിച്ചു. ഗ്രൂപ്പ് ഡിയില്‍ ലക്‌സംബര്‍ഗ് 3-0നു സാന്‍ മരിനോയെ തകര്‍ത്തുവിട്ടപ്പോള്‍ ബെലാറസും മാള്‍ഡോവയും ഗോള്‍രഹിത സമനിസല സമ്മതിച്ചു പിരിഞ്ഞു. അതേസമയം, സൗഹൃദ മല്‍സരത്തില്‍ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ജോര്‍ദാനെ തോല്‍പ്പിച്ചു.

Story first published: Tuesday, October 16, 2018, 9:36 [IST]
Other articles published on Oct 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+