Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രൊയേഷ്യയോട് കണക്കുതീര്‍ത്ത് ഇംഗ്ലണ്ട്, സെമിയില്‍.... ബെല്‍ജിയത്തെ മുക്കി സൂപ്പര്‍ സ്വിസ്

1

ലണ്ടന്‍/ സൂറിക്ക്: യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനും സ്വിറ്റ്‌സര്‍ലാന്‍ഡിനും ത്രസിപ്പിക്കുന്ന ജയം. പിന്നിട്ടുനിന്ന ശേഷമാണ് ഇരുടീമുകളും ഗോളുകള്‍ തിരിച്ചടിച്ചു വിജയക്കൊടി പാറിച്ചത്. ജയത്തോടെ ഇരുടീമുകളും സെമി ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ റഷ്യന്‍ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയെ 2-1നാണ് ഇംഗ്ലണ്ട് മറികടന്നത്. മറ്റൊരു കളിയില്‍ രണ്ടു ഗോളുകള്‍ക്കു പിന്നിട്ടുനിന്ന ശേഷം സ്വിറ്റ്‌സര്‍ലാന്‍ഡ് കരുത്തരായ ബെല്‍ജിയത്തെ 5-2ന് മുക്കുകയായിരുന്നു.

2

കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിന്റെ റീപ്ലേ കൂടിയായിരുന്നു ഇംഗ്ലണ്ട്-ക്രൊയേഷ്യ പോരാട്ടം. അന്ന് 1-0ന് ലീഡ് ചെയ്ത ഇംഗ്ലണ്ടിനെ രണ്ടു ഗോളുകള്‍ മടക്കി ക്രൊയേഷ്യ കൊമ്പുകുത്തിച്ചപ്പോള്‍ ഇത്തവണ ഇംഗ്ലണ്ടിന്റെ ഊഴമായിരുന്നു. 58ാം മിനിറ്റില്‍ ആന്ദ്രെ ക്രമാറെവിച്ചിന്റെ ഗോളില്‍ ക്രൊയേഷ്യയാണ് ആദ്യം മുന്നിലെത്തിയത്. 78ാം മിനിറ്റില്‍ ജെസ്സി ലിന്‍ഗാര്‍ഡിലൂടെ ഇംഗ്ലണ്ട് ഒപ്പമെത്തി. ഫൈനല്‍ വിസിലിനു നാലു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ ഗോളില്‍ ഇംഗ്ലണ്ട് ജയവും സെമി ഫൈനല്‍ ബെര്‍ത്തും ഉറപ്പിക്കുകയായിരുന്നു.

അതേസമയം, സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരേ 20 മിനിറ്റാവുമ്പോഴേക്കും ബെല്‍ജിയം 2-0ന്റെ മികച്ച ലീഡ് നേടിയിരുന്നു. സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡിന്റെ സഹോദരനായ തോര്‍ഗന്‍ ഹസാര്‍ഡിന്റെ വകയായിരുന്നു രണ്ടു ഗോളുകളും. 2, 17 മിനിറ്റുകളിലാണ് താരം വലകുലുക്കിയത്. എന്നാല്‍ ഹാരിസ് സെഫെറോവിച്ചിന്റെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ മികവില്‍ സ്വിസ് ടീം കളിയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. 31, 44, 84 മിനിറ്റുകളിലായിരുന്നു സെഫെറോവിച്ചിന്റെ ഹാട്രിക്ക് പ്രകടനം. റിക്കാര്‍ഡോ റോഡ്രിഗസ് (26), നിക്കോ എല്‍വെദി (62) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

അതേസമയം, നാഷന്‍സ് ലീഗിന്റെ ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ 2-1ന് വടക്കന്‍ അയര്‍ലാന്‍ഡിനെയും സിയില്‍ എസ്‌റ്റോണിയ 1-0ന് ഗ്രീസിനെയും ഹംഗറി 2-0ന് ഫിന്‍ലാന്‍ഡിനെയും ഡിയില്‍ ബെലാറസ് 2-0ന് സാന്‍ മരിനോയെയും തോല്‍പ്പിച്ചു.

Story first published: Monday, November 19, 2018, 9:59 [IST]
Other articles published on Nov 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+