ലണ്ടന്‍: റെക്കോര്‍ഡ് തുകയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയില്‍ എത്തിയതിന് പിന്നാലെ കാണാതായ അര്‍ജന്റീന താരം എമിലിയാനോ സലയ്ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു. ഫ്രഞ്ച് ക്ലബ്ബ് നാന്റെസിന്റെ താരമായിരുന്ന സല സഞ്ചരിച്ചിരുന്ന ചെറുവിമാനം പുതിയ ക്ലബ്ബിലേക്കുള്ള യാത്രയ്ക്കിടെ കാണാതാവുകയായിരുന്നു. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് തടസമായിട്ടുണ്ട്.
കാര്‍ഡിഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കായിരുന്നു സലയെ വാങ്ങിയത്. ഏകദേശം 137 കോടി രൂപയ്ക്ക് നടന്ന കൈമാറ്റത്തില്‍ താരം ഏറെ ആഹ്ലാദവാനായിരുന്നു. 2015 മുതല്‍ നാന്റെസിന് കളിക്കുന്ന സല 117 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകള്‍ നേടിയിട്ടുണ്ട്. ബ്രിട്ടീഷ് ദ്വീപ് ഗ്വര്‍ണസെയ്ക്ക് മുകളില്‍വെച്ചാണ് വിമാനം കാണാതായതെന്നാണ് റിപ്പോര്‍ട്ട്.
അതിവേഗം ഷമി... ഇനി സെഞ്ച്വറി ക്ലബ്ബില്‍, ഇര്‍ഫാന്റെ റെക്കോര്‍ഡ് തകര്‍ന്നു
വിമാനം കാണാതായ മണിക്കൂറുകള്‍ കഴിഞ്ഞതോടെ അതിലെ യാത്രക്കാര്‍ രക്ഷപ്പെട്ടിരിക്കില്ലെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. കഴിഞ്ഞ 15 മണിക്കൂറിനുള്ളില്‍ ഏതാണ്ട് 3000 സ്ക്വയര്‍ കിലോമീറ്റര്‍ പരിശോധന നടത്തിക്കഴിഞ്ഞു. പ്രദേശത്തെ വെള്ളത്തിന് മുകളില്‍ പല വസ്തുക്കളും ഒഴുകിനടക്കുന്നതായി കണ്ടെന്ന് പോലീസ് പറഞ്ഞു. ഇത് വിമാനത്തിന്റേതാണെന്ന സൂചനകള്‍ ലഭിച്ചിട്ടില്ല. വിമാനം വെള്ളത്തില്‍ ലാന്‍ഡ് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ യാത്രക്കാര്‍ രക്ഷപ്പെട്ടിരിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.