Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍; പൂണെ സൂപ്പര്‍താരം എമിലിയാനോ ആല്‍ഫാരോ കൊല്‍ക്കത്ത ടീമിലേക്ക്

കൊല്‍ക്കത്ത: ഐഎസ്എല്‍ ഫുട്‌ബോളിലെ പുതിയ സീസണില്‍ കിതയ്ക്കുന്ന അത്‌ലറ്റിക്കോ കൊല്‍ക്കത്ത ടീമിനെ ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി പൂണെ സിറ്റി താരം എമിലിയാനോ ആല്‍ഫാരോ എടികെയില്‍ ചേരും. ലോണ്‍ അടിസ്ഥാനത്തിലാണ് കൂടുമാറ്റം. എടികെ താരം കാലു ഉച്ചെയ്ക്കു പകരമായിരിക്കും എമിലിയാനോ ടീമിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂം പൂണെയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍, പരിക്കുമൂലം സീസണ്‍ ആദ്യം പുറത്തിരിക്കേണ്ടിവന്ന താരം തിരിച്ചെത്തുന്നതോടെ ഒരു കളിക്കാരനെ ഒഴിവാക്കാന്‍ പൂണെ നിര്‍ബന്ധിതമാകും. ഇതുകൂടി കണക്കിലെടുത്താണ് എമിലിയാനോയെ ലോണ്‍ അടിസ്ഥാനത്തില്‍ കൈമാറാന്‍ തീരുമാനിച്ചത്. പരിക്കേറ്റ നൈജീരിയന്‍ താരം കാലു ഉച്ചെ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോയേക്കും.

Emiliano Alfaro

താരത്തിന്റെ പരിക്ക് സാരമുള്ളതാകയാല്‍ ബാഴ്‌സലോണില്‍ വിദഗ്ധ ചികിത്സതേടുമെന്ന് എടികെ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പറഞ്ഞു. ഒരു താരത്തിന് പരിക്കേറ്റതിനാല്‍ പകരക്കാരന് ഇടം നല്‍കാന്‍ ഐഎസ്എല്ലിനോട് അനുമതി തേടിയിരുന്നു. കാലു ക്രിസ്തുമസ് ആകുമ്പോഴേക്കും ശാരീരികക്ഷമത വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. അത്രയും കാലത്തേക്ക് ഒരു കളിക്കാരനെ ലോണില്‍ വാങ്ങുകയാണെന്നും കോപ്പല്‍ വ്യക്തമാക്കി.

സീസണില്‍ മോശം പ്രകടനമാണ് എടികെയുടേത്. ഏഴു കളികളില്‍നിന്നുമായി ആകെ ഏഴു ഗോളുകള്‍ മാത്രമാണ് ടീമിന് കണ്ടെത്താനായത്. എട്ടു പോയന്റുമായി ടീം ആറാം സ്ഥാനത്താണ്. ഐഎസ്എല്ലില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത എമിലിയാനോ എത്തുന്നത് ടീമിന് ഗുണം ചെയ്‌തേക്കും. അതേസമയം, സീസണില്‍ ഒരു ഗോള്‍ മാത്രമാണ് മുന്‍ ലിവര്‍പൂള്‍ താരത്തിന് നേടാനായത്. രണ്ട് പെനാല്‍റ്റികള്‍ പാഴാക്കുകയും ചെയ്തു.

Story first published: Friday, November 16, 2018, 10:04 [IST]
Other articles published on Nov 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+