Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്‍ ക്ലാസിക്കോ നടക്കില്ലേ?; ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരിയയുടെ പ്രതികരണം

മാഡ്രിഡ്: ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മില്‍ ലാ ലീഗയില്‍ നടക്കേണ്ടുന്ന എല്‍ ക്ലാസിക്കോ മത്സരം വീണ്ടും മാറ്റിവച്ചേക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. സീസണില്‍ ഒപ്പത്തിനൊപ്പം മുന്നേറുന്ന ഇരു ടീമുകള്‍ക്കും ലാ ലീഗ മത്സരം നിര്‍ണായകമായിരിക്കും. നേരത്തെ നടക്കേണ്ടിയിരുന്ന മത്സരം ഡിസംബര്‍ 19-ാം തീയതിയിലേക്ക് മാറ്റിവെക്കുകയായിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാഴ്‌സോണ പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യു.

എല്‍ ക്ലാസിക്കോ നിശ്ചിത ദിവസം തന്നെ നടക്കുമെന്ന ജോസഫ് മരിയ വ്യക്തമാക്കി. മത്സരം വീണ്ടും മാറ്റിവെക്കില്ല. മത്സരം നടക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. പ്രതിഷേധത്തെക്കുറിച്ച് നമുക്കറിയാം. ആരാധകര്‍ ശാന്തരായിരിക്കുമെന്നാണ് പ്രതീക്ഷ. എല്‍ ക്ലാസിക്കോ എല്ലാ തവണയുമെന്നതുപോലെ നടക്കും. ആരാധകര്‍ ശാന്തരായിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

josep-maria-bartomeu

കറ്റാലന്‍ പ്രതിഷേധക്കാര്‍ നൗ ക്യാമ്പിന് പുറത്ത് വലിയ രീതിയിലുള്ള പ്രക്ഷോഭം ആരംഭിച്ചതിനെ തുടര്‍ന്നാണ് ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന എല്‍ ക്ലാസിക്കോ മാറ്റിവെച്ചത്. പ്രതിഷേധക്കാരായ ആരാധകരെ നിയന്ത്രിക്കാന്‍ പോലീസ് പദ്ധതിയുണ്ട്. റാലികളും പ്രതിഷേധങ്ങളും നിയന്ത്രിക്കും. കളിക്കാര്‍ക്കും ആരാധകര്‍ക്കും സമാധാനപരമായി ഫുട്‌ബോള്‍ ആസ്വദിക്കാനുള്ള അന്തരീക്ഷമൊരുക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Story first published: Saturday, December 14, 2019, 11:22 [IST]
Other articles published on Dec 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+