For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോപ ലീഗ് ഫൈനല്‍ തോറ്റ റേഞ്ചേഴ്‌സിനെ കാത്തിരിക്കുന്നത് ആഫ്രിക്കന്‍ ലോട്ടറി!

ഷാല്‍ക്കെക്ക് ശേഷം യുവേഫ കപ്പും യൂറോപ ലീഗും സ്വന്തമാക്കുന്ന ജര്‍മന്‍ ക്ലബ്ബായി എടിന്‍ട്രാച് ഫ്രാങ്ക്ഫര്‍ട്ട് ഇനി അറിയപ്പെടും. ആവേശകരമായ ഫൈനലില്‍ ഷൂട്ടൗട്ടില്‍ സ്‌കോട്ടിഷ് ക്ലബ്ബ് റേഞ്ചേഴ്‌സിനെ വീഴ്ത്തിയാണ് ജര്‍മന്‍ ടീം വിജയഭേരി മുഴക്കിയത്. ആരോണ്‍ റാംസിയെടുത്ത നാലാമത്തെ കിക്ക് തടുത്തിട്ട് ഫ്രാങ്ക്ഫര്‍ട്ട് ഗോളി കെവിന്‍ ട്രാപ് ഫൈനലിലെ ഹീറോ ആയി. എന്നാല്‍, ഫൈനലിന്റെ മാത്രമല്ല ടൂര്‍ണമെന്റിന്റെ തന്നെ മനം കവര്‍ന്ന താരം മുഖം പൊത്തി നിരാശനായി ഇരിക്കുകയായിരുന്നു. നൈജീരിയന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരം കാല്‍വിന്‍ ബാസി. റേഞ്ചേഴ്‌സിന്റെ പ്രതിരോധത്തില്‍ വിള്ളലില്ലെന്ന് ഉറപ്പ് വരുത്തിയിരുന്ന വിശ്വസ്തന്‍. ഇറ്റലിയില്‍ ജനിച്ച കാല്‍വിന്‍ ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഫോമിലായിരുന്നു. സ്‌ട്രൈക്കര്‍മാരും മിഡ്ഫീല്‍ഡര്‍മാരും തിളങ്ങുന്ന യൂറോപ്യന്‍ ഫുട്‌ബോളില്‍ ഡിഫന്‍ഡര്‍മാര്‍ക്കും വലിയ കൈയ്യടി കിട്ടുമെന്ന് തെളിയിക്കുന്നതാണ് കാല്‍വിന്റെ പ്രകടനം.

1

രണ്ട് വര്‍ഷം മുമ്പ് കാല്‍വിന് ഇരുപത് വയസുള്ളപ്പോഴാണ് റേഞ്ചേഴ്‌സ് യുവപ്രതിഭയെ ടീമിലെത്തിച്ചത്. ലെഫ്റ്റ് വിംഗ് ബാക്കില്‍ മാത്രമല്ല, സെന്‍ട്രല്‍ ഡിഫന്‍സില്‍ ഫുള്‍ ബാക്കുകള്‍ക്ക് സപ്പോര്‍ട്ട് ചെയ്ത് കളിക്കാനും വേണ്ടി വന്നാല്‍ ആക്രമിച്ചു കയറാനും മിടുക്കുള്ള താരമാണ് നൈജീരിയക്കാരന്‍. പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലെസ്റ്റര്‍ സിറ്റിയിലായിരുന്നു കാല്‍വിന്‍. അവിടെ ഫസ്റ്റ് ടീമിനായി ഒരു മത്സരം പോലും കളിക്കാതെയാണ് കാല്‍വിന്‍ റേഞ്ചേഴ്‌സിലെത്തുന്നത്. വലിയ ഭാഗ്യമായിട്ടാണ് കാല്‍വിന്‍ ആ കരാറിനെ നോക്കിക്കണ്ടത്.യഥാര്‍ഥത്തില്‍ റേഞ്ചേഴ്‌സിനാണ് കോളടിച്ചത്. ഫ്രീ ട്രാന്‍സ്ഫറിലാണ് കാല്‍വിനെ വാങ്ങുന്നത്. അതുവരെ വളരെ വീക്കായിരുന്ന ലെഫ്റ്റ് ബാക്ക് പൊസിഷന്‍ കാല്‍വിന്‍ ഒന്ന് മുറുക്കി. അതോടെ, റേഞ്ചേഴ്‌സ് യൂറോപ കപ്പില്‍ ഫൈനല്‍ വരെ കുതിച്ചു.

2

കമെന്റേറ്റര്‍മാരായ മക്കോയിസ്റ്റ്, മാര്‍ക്ക് ഹാറ്റ്‌ലെ, ഓവന്‍ ഹാര്‍ഗ്രീവ്‌സ് ഒരേ മനസോടെയാണ് നൈജീരിയന്‍ ഡിഫന്‍ഡറെ പ്രശംസിച്ചത്. ഫൈനലില്‍ ജര്‍മന്‍ ക്ലബ്ബിന്റെ വിജയം ഷൂട്ടൗട്ട് വരെ വൈകിപ്പിക്കാന്‍ കാല്‍വിന് സാധിച്ചു. പതിനൊന്ന് തവണയാണ് കാല്‍വിന്‍ എതിരാളികളില്‍ നിന്ന് പന്ത് റാഞ്ചിയത്. ഇതില്‍ ഏറെയും ആകാശപ്പോരിലാണ് ജയിച്ചത്. ഒമ്പത് തവണ പൊസിഷന്‍ തിരിച്ചെടുത്തും മൂന്ന് തവണ മുന്നേറ്റങ്ങള്‍ കൃത്യമായി തടഞ്ഞും കാല്‍വിന്‍ നിറഞ്ഞാടി. അധിക സമയത്ത് മറ്റ് താരങ്ങള്‍ ക്ഷീണിതരായപ്പോള്‍ കാല്‍വിന്‍ എന്തൊരുവേഗതയിലാണ് പന്തിന് പിറകെ ഓടിയത്. ബോക്‌സിനുള്ളില്‍ സ്വയം വരുത്തിയ വിന, ഗോളാകാതെ നോക്കുന്നതില്‍ കാല്‍വിന്റെ ഒരു ക്ലോസ് റേഞ്ച് രക്ഷപ്പെടുത്തലുണ്ടായിരുന്നു.

3

റേഞ്ചേഴ്‌സുമായി 2024 വരെ കരാറുള്ള കാല്‍വിന്‍ ട്രാന്‍സ്ഫര്‍ വിപണിയിലെ ഹോട് പ്രോപര്‍ട്ടിയായി മാറിക്കഴിഞ്ഞു. ഫ്രീ ട്രാന്‍സ്ഫറില്‍ ടീമിലെത്തിയ നൈജീരിയക്കാരനെ വലിയ വിലക്ക് വില്‍ക്കാന്‍ റേഞ്ചേഴ്‌സിന് സാധിച്ചാല്‍, അതവര്‍ക്ക് ലാഭമുണ്ടാക്കും. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡറായ ഓവന്‍ ഹാര്‍ഗ്രീവ്‌സ് പറഞ്ഞത് കാല്‍വിന്‍ ഏതൊരു പരിശീലകനും ആഗ്രഹിക്കുന്ന ഡിഫന്‍ഡറാണ്. തനിക്കൊരു ടീമുണ്ടെങ്കില്‍ അതില്‍ കാല്‍വിനുണ്ടാകും- ഹാര്‍ഗ്രീവ്‌സ് പറഞ്ഞു. കാല്‍വിനെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ മത്സരിക്കുമെന്നാണ് മുന്‍ ഇംഗ്ലീഷ് മിഡ്ഫീല്‍ഡറുടെ പ്രവചനം. അങ്ങനെ സംഭവിച്ചാല്‍, ട്രാന്‍സ്ഫര്‍ വിപണിയില്‍ റേഞ്ചേഴ്‌സിന് കാര്യമായ ഗുണമുണ്ടാക്കും ഈ ആഫ്രിക്കന്‍ താരം.

4

ഇരുടീമുകളും പ്രതിരോധം ശക്തിപ്പെടുത്തിയപ്പോള്‍ രണ്ടാം പകുതിയില്‍ അമ്പത്തേഴാം മിനുട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്. റേഞ്ചേഴ്‌സിനായി മറ്റൊരു നൈജിരിയക്കാരന്‍ ജോ അരിബോ ഗോള്‍ നേടി(1-0). പന്ത്രണ്ട് മിനുട്ടുകള്‍ക്കുള്ളില്‍ ജര്‍മന്‍ ക്ലബ്ബ് തിരിച്ചടിച്ചു. റാഫേല്‍ ബോറെയിലൂടെ ഫ്രാങ്ക്ഫര്‍ട്ട് തിരിച്ചടിച്ചു. അധിക സമയത്ത് കെന്റിന്റെ ഗോളെന്നുറച്ച അവസരം അസാമാന്യ മെയ് വഴക്കത്തോടെ ഗോളി ട്രാപ് തടഞ്ഞിരുന്നു. ഇരു ടീമുകളുടം ആദ്യ മൂന്ന് പെനാല്‍റ്റികളും ലക്ഷ്യത്തിലെത്തിച്ചു. റാംസിക്കാണ് പിഴച്ചത്. 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫ്രാങ്ക്ഫര്‍ട്ട് ഒരു യൂറോപ്യന്‍ മേജര്‍ ട്രോഫി നേടുന്നത്. ഇതിന് മുമ്പ് യുവേഫ കപ്പില്‍ ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാചിനെ റേഞ്ചേഴ്‌സ് തോല്‍പ്പിച്ചിരുന്നു. 1999-2000ത്തില്‍ യുവേഫ കപ്പ് ഷൂട്ടൗട്ടില്‍ തോറ്റതിന് ശേഷം ആദ്യമായാണ് റേഞ്ചേഴ്‌സ് ഫൈനലില്‍ ഷൂട്ടൗട്ട് തോല്‍ക്കുന്നത്.

Photo credit: https://twitter.com/EuropaLeague

Story first published: Thursday, May 19, 2022, 10:36 [IST]
Other articles published on May 19, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+