ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തില്‍ ഹസാര്‍ഡ് കളിക്കില്ല; റയലിന് കനത്ത നഷ്ടം
മാഡ്രിഡ്: ബാഴ്‌സലോണയ്‌ക്കെതിരെ നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോ മത്സരത്തിന് മുന്‍പ് റയല്‍ മാഡ്രിഡിന് കനത്ത നഷ്ടം. സൂപ്പര്‍താരം ഈദന്‍ ഹസാര്‍ഡിന് ഈ മത്സരത്തില്‍ കളിക്കാനാകില്ലെന്ന് ടീം സ്ഥിരീകരിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരായ മത്സരത്തിനിടെ ഹസാര്‍ഡിന് പരിക്കേറ്റിരുന്നു. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ താരത്തിന് വിശ്രമം നിര്‍ദ്ദേശിച്ചതോടെ ഡിസംബര്‍ 19ന് നടക്കുന്ന എല്‍ ക്ലാസിക്കോ നഷ്ടമാകും.
ഹസാര്‍ഡിന് എത്രകാലം പുറത്തിരിക്കേണ്ടിവരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. നാലാഴ്ചയോളം വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് സൂചന. പ്രതിരോധനിരതാരം മാഴ്‌സലോയും പരിക്കിന്റെ പിടിയിലാണ്. മാഴ്‌സലോയും ബാഴ്‌സയ്‌ക്കെതിരെ കളിക്കില്ല. ലാ ലീഗയില്‍ 31 പോയന്റുകള്‍ വീതമുള്ള ബാഴ്‌സയ്ക്കും റയലിനും പരസ്പരമുള്ള ഏറ്റുമുട്ടല്‍ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ പ്രധാന കളിക്കാരുടെ പരിക്ക് റയല്‍ മാഡ്രിഡിന് തിരിച്ചടിയാകും.

ചെല്‍സിയില്‍ മിന്നുന്ന പ്രകടനം നടത്തിയിരുന്ന ബെല്‍ജിയന്‍ താരം ഹസാര്‍ഡ് 100 മില്യണ്‍ യൂറോയ്ക്കാണ് റയലിലെത്തുന്നത്. എന്നാല്‍, റയലില്‍ ഫോമിലേക്കുയരാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ ഹസാര്‍ഡിന് ഭാരക്കൂടുതലുണ്ടെന്ന വിമര്‍ശനവും ഉയര്‍ന്നു. ഹസാര്‍ഡ് ഫോമിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കെയാണ് പരിക്കും വില്ലനായി എത്തിയിരിക്കുന്നത്. അടുത്തവര്‍ഷം മാത്രമേ ഇനി ഹസാര്‍ഡിനെ റയലിന്റെ നിരയില്‍ കാണാന്‍ സാധിക്കൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications