For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഹസാര്‍ഡ് ചെല്‍സി വിടുമോ?: തീരുമാനം വ്യക്തമാക്കി സൂപ്പര്‍താരം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ചെല്‍സി. അപ്രതീക്ഷിതമായാണ് ചെല്‍സി മൂന്നാംസ്ഥാനത്തെത്തുന്നത്. അവസാനലാപ്പുവരെ ഏറെ മുന്നിലായിരുന്ന ടോട്ടനം കിതച്ചതോടെ ചെല്‍സിക്ക് മൂന്നാം സ്ഥാനം സ്വന്തമാവുകയായിരുന്നു. സീസണില്‍ സൂപ്പര്‍താരം ഈദന്‍ ഹസാര്‍ഡിന്റെ മിന്നുന്ന പ്രകടനവും ടീമിന് തുണയായി.

eden-hazard

കഴിഞ്ഞ സീസണില്‍തന്നെ ഹസാര്‍ഡ് ചെല്‍സി വിടാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, റയല്‍ മാഡ്രിഡുമായുള്ള കരാര്‍ തുകയില്‍ തീരുമാനമാകാതെ വന്നതോടെയാണ് താരം ടീമില്‍ തുടര്‍ന്നത്. 16 ഗോളും 15 അസിസ്റ്റുമായി മികച്ച പ്രകടനം പുറത്തെടുക്കാനും ഹസാര്‍ഡിന് ഇത്തവണ കഴിഞ്ഞു. സീസണ്‍ അവസാനിക്കുമ്പോള്‍ ഹസാര്‍ഡ് ടീം വിടുമെന്ന അഭ്യൂഹം വീണ്ടും ശക്തമാവുകയാണ്.

ലെസ്റ്ററുമായുള്ള മത്സരശേഷം ഇതേക്കുറിച്ചുള്ള ചോദ്യത്തിന് താരം പ്രതികരിക്കുകയും ചെയ്തു. താന്‍ തീരുമാനം ക്ലബ്ബിനെ അറിയിച്ചുകഴിഞ്ഞതായാണ് ഹസാര്‍ഡിന്റെ പ്രതികരണം. മെയ് 29ന് ആഴ്‌സണലുമായുള്ള യൂറോപ്പാ ലീഗിന് മുന്‍പ് ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തില്ല. തീരുമാനമെടുക്കേണ്ടത് താന്‍ മാത്രമല്ല. ആരാധകരെ പോലെ താനും അക്കാര്യത്തില്‍ കാത്തിരിക്കുകയാണെന്ന് ഹസാര്‍ഡ് പറഞ്ഞു.

ഹസാര്‍ഡ് തുടരുമെന്നാണ് പരിശീലകന്‍ മൗറീസിയോ സാറിയുടേയും പ്രതീക്ഷ. ഏഴു സീസണില്‍ ടീമിനായി കളിച്ചു. ഓരോ മത്സരത്തിലും തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ഇപ്പോള്‍ ഹസാര്‍ഡിന്റെ തീരുമാനം എന്തായാലും തങ്ങള്‍ അതിനെ ബഹുമാനിക്കണമെന്നാണ് സാറിയുടെ പ്രതികരണം. ഹസാര്‍ഡ് ടീം വിട്ടാല്‍ ചെല്‍സിക്കത് കനത്ത തിരിച്ചടിയാകും. പുതിയ കളിക്കാരെ ടീമിലെടുക്കുന്നതിന് വിലക്കുള്ളതിനാല്‍ യുവതാരങ്ങളെവെച്ച് പരീക്ഷണം നടത്തുകയേ സാറിയുടെ ടീമിന് കഴിയുകയുള്ളൂ.

Story first published: Monday, May 13, 2019, 17:03 [IST]
Other articles published on May 13, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+