Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹസാര്‍ഡിന് ചെല്‍സി വിടാന്‍ അനുമതി നല്‍കി മൗറീസിയോ സാറി

ലണ്ടന്‍: സൂപ്പര്‍താരം ഏഡന്‍ ഹസാര്‍ഡ് ആഗ്രഹിക്കുന്നെങ്കില്‍ ചെല്‍സി വിടാമെന്ന് പരിശീലകന്‍ മൗറീസിയോ സാറി. ഹസാര്‍ഡ് ഇത്തവണ റയല്‍ മാഡ്രിഡിലേക്ക് പോയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ചെല്‍സിയുമായി കരാറിലെത്താന്‍ കഴിയാതിരുന്നതോടെയാണ് കൈമാറ്റം നടക്കാതിരുന്നത്. നേരത്തെ ഹസാര്‍ഡ് ടീം വിടുന്നതില്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്ന പരിശീലകന്‍ ഇപ്പോള്‍ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
ഹസാര്‍ഡിന് ഇപ്പോള്‍ 28 വയസായി. താരത്തിന് താത്പര്യമുണ്ടെങ്കില്‍ മറ്റു ടീമുകളിലേക്ക് പോകാവുന്നതാണ്. എന്നാല്‍, ഹസാര്‍ഡ് ചെല്‍സിയില്‍ തുടരുമെന്നാണ് താന്‍ കരുതന്നതെന്നും സാറി മാധ്യമങ്ങളോട് പറഞ്ഞു. യൂറോപ്പിലെ ഏറ്റവും മികച്ച താരമാകാനുള്ള കഴിവ് ഹസാര്‍ഡിനുണ്ടെന്നാണ് അദ്ദേഹത്തെ വിലയിരുത്തല്‍. ഹഹസാര്‍ഡിന്റെ കളിയെ കൂടുതല്‍ പുറത്തുകൊണ്ടുവരുന്ന രീതിയില്‍ പൊസിഷന്‍ നല്‍കുന്നത് തന്റെ ജോലിയാണെന്നും സാറി പറഞ്ഞു.

mauriziosarri

ഈ സീസണില്‍ ഹസാര്‍ഡ് 10 ഗോളുകളും 10 അസിസ്റ്റുകളും നടത്തിയിട്ടുണ്ട്. ടീമിന് ആവശ്യമുള്ളപ്പോള്‍ സ്‌ട്രൈക്കറായും മിഡ്ഫീല്‍ഡറായും വിങ്ങറായുമെല്ലാം കളിക്കാന്‍ ഹസാര്‍ഡിന് കഴിയും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒഴിവ് നികത്താന്‍ റയല്‍ മാഡ്രിഡ് ഹസാര്‍ഡില്‍ നോട്ടമിട്ടിട്ടുണ്ട്. അടുത്ത സീസണില്‍ ഹസാര്‍ഡ് ചെല്‍സി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2020ല്‍ ഹസാര്‍ഡുമായുള്ള ചെല്‍സിയുടെ കരാര്‍ അവസാനിക്കും. അതിനുശേഷം കരാര്‍ പുതുക്കാതെ താരം മറ്റൊരു ടീമിലേക്ക് മാറിയാല്‍ കോടികളുടെ നഷ്ടമാണ് ചെല്‍സിക്കുണ്ടാവുക.
Story first published: Wednesday, January 30, 2019, 17:35 [IST]
Other articles published on Jan 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+