അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനം ഇക്വഡോറിന്; ഇറ്റലിയെ അട്ടിമറിച്ചു
വാര്‍സൗ: പോളണ്ടില്‍ നടന്നുവരുന്ന ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ ഇക്വഡോറിന് മൂന്നാം സ്ഥാനം. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ യൂറോപ്യന്‍ കരുത്തരായ ഇറ്റലിയെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ഇക്വഡോര്‍ വീഴ്ത്തിയത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അധികസമയത്ത് നേടിയ ഗോളിന് ലാറ്റിനമേരിക്കന്‍ ടീം ഇറ്റലിയെ മറികടക്കുകയായിരുന്നു.

പന്ത് കൈവശം വെക്കുന്ന കാര്യത്തില്‍ നേരിയ ആധിപത്യം ഇക്വഡോറിനായിരുന്നു. 21 തവണ ഏതിര്‍ ഗോള്‍മുഖത്തേക്ക് പന്ത് പായിക്കാനും ഇക്വഡോറിന് കഴിഞ്ഞു. 10 തവണ മാത്രമാണ് ഇറ്റലി ഇക്വഡോര്‍ ഗോള്‍മുഖത്ത് ആക്രമണം നടത്തിയത്. നിശ്ചിത സമയത്തും ഇരു ടീമുകളും ഗോള്‍ നേടാനാകാതെ പോയതോടെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു.
അധിക സമയത്തിന്റെ 104-ാം മിനിറ്റില്‍ ഇക്വഡോറിനായി അലെക്‌സാണ്ടര്‍ സൈസിഡോ വിജയഗോള്‍ നേടി. ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ ഇക്വഡോറിന്റെ എക്കാലത്തെയും മികച്ച നേട്ടമാണ് മൂന്നാം സ്ഥാനം. മത്സരത്തില്‍ ഇരു ടീമുകളും ഒട്ടേറെ അവസരങ്ങള്‍ പാഴാക്കിയിരുന്നു. അണ്ടര്‍ 20 ഫൈനലില്‍ ദക്ഷിണ കൊറിയയും യുക്രൈനും തമ്മില്‍ ശനിയാഴ്ച രാത്രി ഏറ്റുമുട്ടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications