ഐ ലീഗ് ഫുട്‌ബോള്‍; ചര്‍ച്ചിലിനെ തോല്‍പ്പിച്ച് ഈസ്റ്റ് ബംഗാള്‍ രണ്ടാം സ്ഥാനത്ത്
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയെ തോല്‍പ്പിച്ച് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഗോവ തിലക് മൈതാനിയില്‍ നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. 18 പോയന്റുള്ള ചെന്നൈ സിറ്റിയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. ഈസ്റ്റ് ബംഗാളിന് 15 പോയന്റുണ്ട്.
കളിയുടെ മൂന്നാം മിനിറ്റില്‍ വില്ലീസ് പ്ലാസയുടെ ഗോളിലൂടെ ചര്‍ച്ചില്‍ ആണ് ആദ്യം മുന്നില്‍ കയറിയത്. എന്നാല്‍ ജെയ്മി സാന്റോസ് (35) ഈസ്റ്റ് ബംഗാളിനെ ഒപ്പമെത്തിച്ചു. കളി സമനിലയിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ ലാല്‍റിന്‍ഡിക റാള്‍ട്ട (79)യാണ് ഈസ്റ്റ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്. പുതിയ സീസണില്‍ പ്ലാസയുടെ എട്ടാമത്തെ ഗോളാണിത്.

ഒട്ടേറെ ഗോള്‍ അവസരങ്ങള്‍ തുലച്ചത് ആതിഥേയര്‍ക്ക് വിനയായി. പലതവണ അവര്‍ ഗോളിനടുത്തെത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് തിരിച്ചടിയായത്. മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ഈസ്റ്റ് ബംഗാള്‍ ഇറങ്ങിയത്. ആദ്യ ഇലവനില്‍ ലാല്‍റാം ചുല്ലോവയ്ക്കു പകരം സമദ് അലിയെ ഇറക്കി. ഇത് ഫലം കാണുകയും ചെയ്തു. റിയല്‍ കാശ്മീര്‍ ആണ് 14 പോയന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്തുള്ളത്. കേരള ടീം ഗോകുലം എഫ് സി 11 പോയന്റുമായി എട്ടാം സ്ഥാനത്താണ്.
Story first published: Friday, December 21, 2018, 10:02 [IST]
Other articles published on Dec 21, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications