കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളിന്റെ സീസണ് ക്ലൈമാക്സിലേക്ക് നീങ്ങവെ മുന്‍ ചാംപ്യന്മാരായ ഈസ്റ്റ് ബംഗാള്‍ ടീമില്‍ അഴിച്ചുപണി. പരിചയസമ്പന്നനായ ഉസ്ബെക്കിസ്താന് മിഡ്ഫീല്‍ഡര്‍ ദില്‍ഷോദ് ഷറോഫെദിനോവിനെ ബംഗാള്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചു. മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ നിന്നൊഴിവാക്കപ്പെട്ട 25 കാരനായ അര്‍മാന്‍ഡ് ബാസിക്കു പകരമാണ് 32 കാരനായ ദില്ഷോദിനെ ബംഗാള്‍ കൊണ്ടു വന്നത്.
മലേഷ്യന്‍ പ്രീമിയര്‍ ലീഗില്‍ ടി ടീം എഫ്സിക്കുവേണ്ടി കളിച്ച ശേഷമാണ് ദില്‍ഷോദ് ഇന്ത്യയിലേക്കു വരുന്നത്. 2004 മുതല്‍ 08 വരെ ഉസ്ബെക്ക് ലീഗിലെ എഫ്സി ഡയനാമോ സമര്കന്റിന്റെ താരമായിരുന്നു അദ്ദേഹം. ക്ലബ്ബിനായി 90ലേറെ മല്‍സരങ്ങള്‍ ദില്‍ഷോദ് കളിച്ചിട്ടുണ്ട്.
നിലവില്‍ ഈസ്റ്റ് ബംഗാള്‍ ടീമില്‍ അംഗമായ സിറിയന്‍ താരം അല്‍ അംനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈസ്റ്റ് ബംഗാള്‍ ക്ലബ്ബ് മാനേജ്മെന്റ് ദില്ഷോദിനെ കൊണ്ടു വരാനുള്ള കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.