Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡ്യൂറന്റ് കപ്പ്; ബെംഗളുരുവിനെ തോല്‍പ്പിച്ച് ഈസ്റ്റ് ബംഗാള്‍ സെമിയില്‍, ഗോകുലത്തിനും ജയം

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാള്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. ബെംഗളുരു എഫ്‌സിയെ 2-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് കൊല്‍ക്കത്ത വമ്പന്മാരുടെ മുന്നേറ്റം. തുടര്‍ച്ചയായ മൂന്ന് ജയത്തോടെ ഈസ്റ്റ് ബംഗാള്‍ ഗ്രൂപ്പില്‍ ഒന്‍പത് പോയന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരെയാണ് ടീം സെമി ഫൈനലില്‍ നേരിടുക.

ഒരു ഗോളിന് പിന്നില്‍ നിന്നശേഷമായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തിരിച്ചുവരവ്. പതിനേഴാം മിനിറ്റില്‍ അജയ് ഛേത്രിയിലൂടെ ബെംഗളുരു ആണ് ആദ്യം ലീഡെടുത്തത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ബിദ്യാസാഗര്‍ ഈസ്റ്റ് ബംഗാളിന് വിജയമൊരുക്കി. മത്സരത്തിന്റെ 59, 74 മിനിറ്റുകളിലായി ബിദ്യാസാഗര്‍ ടീമിനായി ഗോള്‍ നേടിയതോടെ ഐഎസ്എല്‍ ചാമ്പ്യന്മാര്‍ മുട്ടുകുത്തുകയായിരുന്നു.

westbengal

മറ്റൊരു മത്സരത്തില്‍ കേരള ടീം ഗോകുലം എഫ്‌സിയും ജയം കണ്ടെത്തി. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെതിരെ സൈലന്‍ മന്ന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കായിരുന്നു ഗോകുലം എഫ്‌സിയുടെ വിജയം. ട്രിനിഡാഡ് ടുബാഗോ പ്ലേമേക്കര്‍ മാര്‍ക്കസ് ജോസഫിന്റെ ഇരട്ടഗോള്‍(43, 87) ആണ് ഗോകുലത്തിന് തുണയായത്. 56-ാം മിനിറ്റില്‍ ഷിബില്‍ മുഹമ്മദ് മറ്റൊരു ഗോള്‍ നേടി. മൂന്നാം മത്സരത്തില്‍ എഫ്‌സി ഗോവ ചെന്നൈ സിറ്റിയെ 2-1ന് തോല്‍പ്പിച്ചു. തോല്‍വിയോടെ ചെന്നൈ ടൂര്‍ണമെന്റില്‍നിന്നും പുറത്തായി.

Story first published: Thursday, August 15, 2019, 17:04 [IST]
Other articles published on Aug 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+