ഐ ലീഗ്: മിനര്‍വയെ പിടിച്ചുനിര്‍ത്തി ഈസ്റ്റ് ബംഗാള്‍, തകര്‍പ്പന്‍ തിരിച്ചുവരവ്
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാംപ്യന്‍മാരും നിലവില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. വിജയക്കുതിപ്പ് നടത്തി ലീഗില്‍ തലപ്പത്തു നില്‍ക്കുന്ന മിനര്‍വ പഞ്ചാബ് എഫ്‌സിയെ 2-2നാണ് ഈസ്റ്റ് ബംഗാള്‍ സ്വന്തം മൈതാനത്ത് കുരുക്കിയത്.

0-2ന്റെ തോല്‍വിയിലേക്ക് വീണ ബംഗാള്‍ അവിസ്മരണീയ തിരിച്ചുവരവ് നടത്തിയാണ് സമനിലയോടൊപ്പം ഒരു പോയിന്‍റും പിടിച്ചുവാങ്ങിയത്. കളിയുടെ ഒന്നാംപകുതി അവസാനിക്കുമ്പോള്‍ 2-0ന് ലീഡ് ചെയ്ത മിനര്‍വ അനായായസജയത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉജ്ജ്വല തിരിച്ചുവരവാണ് പിന്നീട് ബംഗാള്‍ നടത്തിയത്. 20ാം മിനിറ്റില്‍ സുഖ്‌ദേവ് സിങായിരുന്നു കളിയില്‍ മിനര്‍വയുടെ അക്കൗണ്ട് തുറന്നത്. 33ാം മിനിറ്റില്‍ ചെങ്‌ചോ ഗില്‍ഷനിലൂടെ മിനര്‍വ രണ്ടാം ഗോളും നിക്ഷേപിച്ചു.
50ാം മിനിറ്റില്‍ ബംഗാള്‍ ആദ്യ ഗോള്‍ മടക്കേണ്ടതായിരുന്നു. എന്നാല്‍ കത്സുമി യുസ പെനല്‍റ്റി പാഴാക്കിയത് ബംഗാളിന് അപ്രതീക്ഷിത ആഘാതമായി മാറി. എങ്കിലും അവര്‍ വിട്ടുകൊടുത്തില്ല. ഒമ്പത് മിനിറ്റിനുള്ളില്‍ ജോബി ജസ്റ്റിനിലൂടെ ബംഗാള്‍ ആദ്യ ഗോള്‍ മടക്കി. ഫൈനല്‍ വിസിലിന് ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ബ്രെന്‍ഡന്‍ വാന്‍ലാല്‍റമെംദികയിലൂടെ ബംഗാള്‍ സമനില ഗോളും കണ്ടെത്തുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications