Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: ഈസ്റ്റ് ബംഗാളിനെ കുരുക്കി ചര്‍ച്ചില്‍... ആരോസിന് കഷ്ടകാലം തീരുന്നില്ല, തോല്‍വി തന്നെ

മഡ്ഗാവ്: ഐ ലീഗ് ഫുട്‌ബോളില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരും അവസാനസ്ഥാനക്കാരും തമ്മിലുള്ള മല്‍സരം സമനിലയില്‍ കലാശിച്ചു. തലപ്പത്തു നില്‍ക്കുന്ന ഈസ്റ്റ് ബംഗാളിനെ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയാണ് 1-1ന് കുരുക്കിയത്. ടൂര്‍ണമെന്റിലെ മറ്റൊരു കളിയില്‍ എഐഎഫ്എഫിന്റെ പരീക്ഷണ ടീം ഇന്ത്യന്‍ ആരോസ് വീണ്ടും തോല്‍വിയേറ്റുവാങ്ങി. ഷില്ലോങ് ലജോങാണ് എതിരില്ലാത്ത ഒരു ഗോളിന് ആരോസിനെ വീഴ്ത്തിയത്.

ചര്‍ച്ചിലിനെതിരേ ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ബംഗാള്‍ സമനില കൊണ്ടു തൃപ്തിപ്പെട്ടത്. 25ാം മിനിറ്റില്‍ ജോബി ജസ്റ്റിനിലൂടെയാണ് ബംഗാള്‍
മുന്നിലെത്തുന്നത്. 75ാം മിനിറ്റില്‍ ബംഗാളിനെ ഞെട്ടിച്ച് ചര്‍ച്ചില്‍ സമനില ഗോള്‍ നിക്ഷേപിക്കുകയായിരുന്നു. മെക്കാക്ക് കോഫിയാണ് ചര്‍ച്ചിലിനെ രക്ഷിച്ച ഗോളിനുടമയായത്. ഈ സീസണിലെ ഐ ലീഗിലെ ആദ്യ പോയിന്റ് കൂടിയാണ് മുന്‍ ചാംപ്യന്‍മാരായ ചര്‍ച്ചില്‍ ഈ സമനിലയോടെ കൈക്കലാക്കിയത്.

1

അതേസമയം, സ്വന്തം കാണികള്‍ക്കു മുന്നില്‍ കളി തീരാന്‍ പത്ത് മിനിറ്റ് ശേഷിക്കെയാണ് ആരോസിനെതിരേ ലജോങ് വിജയഗോള്‍ കണ്ടെത്തിയത്. അബ്ദുല്ലെ കോഫിയുടെ വകയായിരുന്നു ലജോങിന്റെ വിജയഗോള്‍. ജയത്തോടെ മോഹന്‍ ബഗാനെ പിന്തള്ളി ലജോങ് പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കു കയറി.
വലിയ മാര്‍ജിനില്‍ ലജോങ് ജയിക്കേണ്ടതായിരുന്നു. എന്നാല്‍ ആരോസ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖെന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സേവുകള്‍ അവരുടെ വിജയമാര്‍ജിന്‍ ഒന്നില്‍ ഒതുക്കുകയായിരുന്നു. ഡിസംബര്‍ അവസാനത്തോടെ ആരോസ് വിട്ട അണ്ടര്‍ 17 ലോകകപ്പിലെ ഹീറോയായ ഗോള്‍കീപ്പര്‍ ധീരജ് സിങിനു പകരമെത്തിയ താരമാണ് ഗില്‍.

Story first published: Monday, January 8, 2018, 22:34 [IST]
Other articles published on Jan 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+