Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളര്‍ ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കെത്തിയതിന് പിന്നാലെ പരിശീലകനായി മുന്‍ ലിവര്‍പൂള്‍ ഇതിഹാസത്തെ ടീമിലെത്തിച്ച് ഈസ്റ്റ് ബംഗാള്‍. ഇംഗ്ലണ്ട് സ്‌ട്രൈക്കറായ റോബി ഫൗളറെയാണ് ഈസ്റ്റ് ബംഗാള്‍ പരിശീലകസ്ഥാനത്ത് എത്തിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ഇക്കാര്യം മോഹന്‍ ബഗാന്‍ പ്രിന്‍സിപ്പല്‍ ഓണര്‍ ഹരി മോഹന്‍ സ്ഥിരീകരിച്ചു. 'അവസാന രാത്രി റോബി ഫൗളറുമായി ഞങ്ങള്‍ കരാറൊപ്പിട്ടു. ഒരു ആഴ്ചയ്ക്കുള്ളില്‍ ഗോവയില്‍ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്'- ഹരി മോഹന്‍ പറഞ്ഞു. നിലവില്‍ രണ്ട് വര്‍ഷത്തേക്കാണ് കരാറെന്നും പിന്നീട് സാഹചര്യം നോക്കി ഇതില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ഇന്ത്യന്‍ നായകന്‍ റെന്നിഡി സിങ്ങാണ് ഈസ്റ്റ് ബംഗാളിന്റെ സഹ പരിശീലകന്‍. മുന്‍ ഈസ്റ്റ് ബംഗാള്‍ ക്യാപ്റ്റന്‍ കൂടിയായിരുന്നു റെന്നിഡി.

robbiefowler

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 163 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് റോബി ഫൗളര്‍. ലിവര്‍പൂളിന്റെ യൂത്ത് ടീമിലൂടെയാണ് അദ്ദേഹത്തിന്റെ വളര്‍ച്ച.1993-2001വരെ ലിവര്‍പൂളിനുവേണ്ടി കളിച്ച റോബി 236 മത്സരത്തില്‍ നിന്ന് 120 ഗോള്‍ നേടി. 2001ല്‍ ലീഡ്‌സ് യുണൈറ്റഡിലെത്തിയ താരം 2003 മുതല്‍ 2006വരെ മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടിയും കളിച്ചു. സിറ്റിക്കുവേണ്ടി 80 മത്സരത്തില്‍ നിന്ന് 21 ഗോളാണ് റോബി ഫൗളര്‍ നേടിയത്. 2006-2007 ല്‍ ലിവര്‍പൂളില്‍ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് കാര്‍ഡിഫ് സിറ്റി, ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ്, പെര്‍ത്ത് ഗ്ലോറി, മുവാങ്‌തോങ് യുണൈറ്റഡ് ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞു. ദേശീയ ടീമിനൊപ്പം 26 മത്സരത്തില്‍ നിന്ന് 7 ഗോളാണ് അദ്ദേഹം നേടിയത്. എഫ് എ കപ്പ്,ഫുട്‌ബോള്‍ ലീഗ് കപ്പ്,യുവേഫ സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ റണ്ണറപ്പാകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പരിശീലകനെന്ന നിലയിലും 2011 മുതല്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ബ്രിസ്‌ബെയ്ന്‍ റോറിനെയും അദ്ദേഹം പരിശീലിപ്പിച്ചു. തുടര്‍ന്നാണ് ഈസ്റ്റ് ബംഗാള്‍ എഫ്‌സിയിലേക്ക് അദ്ദേഹം എത്തുന്നത്.

ഐ ലീഗ് ക്ലബ്ബായിരുന്ന ഈസ്റ്റ് ബംഗാള്‍ ഈ സീസണിലാണ് ഐഎസ്എല്ലിലേക്ക് എത്തിയത്. നേരത്തെ സാമ്പത്തിക ശേഷി ഇല്ലാത്തതായിരുന്നു ഈസ്റ്റ് ബംഗാള്‍ നേരിട്ടിരുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ കൊല്‍ക്കത്തയിലെ സിമന്റ് നിര്‍മ്മാണ കമ്പിനിയായ ശ്രീ സിമന്റ്‌സ് ടീമില്‍ നിക്ഷേപം നടത്തിയതോടെ ഐഎസ്എല്ലില്‍ കളിക്കാനുള്ള സാമ്പത്തിക സ്ഥിതിയിലേക്ക് ഈസ്റ്റ് ബംഗാളും എത്തിയിരിക്കുകയാണ്. നേരത്തെ മോഹന്‍ ബഗാനും ഐഎസ്എല്ലിലേക്ക് എത്തിയിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രം ഉറങ്ങുന്ന കൊല്‍ക്കത്തയിലെ രണ്ട് വമ്പന്‍മാരും ഐഎസ്എല്ലിലേക്ക് എത്തുന്നതോടെ പോരാട്ടം കടുക്കും. ഇതിഹാസ ക്ലബ്ബുകളുടെ ഐഎസ്എല്ലിലേക്കുള്ള വരവ് ലീഗിന്റെ ആരാധക പിന്തുണയും ഉയര്‍ത്തുമെന്നുറപ്പാണ്.

Story first published: Friday, October 9, 2020, 20:29 [IST]
Other articles published on Oct 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+