Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രഥമ സൂപ്പര്‍ കപ്പ് ആര്‍ക്ക്? മുന്‍തൂക്കം ബംഗാളിന്; പക്ഷേ, ബെംഗളൂരു നിസ്സാരക്കാരല്ല

ഭുവനേശ്വര്‍: പ്രഥമ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തിന് ഭുവനേശ്വറിലെ കലിങ്ക സ്‌റ്റേഡിയം ഒരുങ്ങി. ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ മുന്‍ ഐ ലീഗ് ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയും ഈസ്റ്റ് ബംഗാളും തമ്മിലാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. നിലവിലെ ഐഎസ്എല്‍ റണ്ണേഴ്‌സപ്പായ ബെംഗളൂരുവിനേക്കാള്‍ നേരിയ മുന്‍തൂക്കം കൊല്‍ക്കത്തന്‍ അതികായന്‍മാരായ ഈസ്റ്റ് ബംഗാളിനാണ്. കാരണം, ഇരു ടീമും നേര്‍ക്കുനേര്‍ അങ്കത്തട്ടില്‍ പോരടിച്ചപ്പോള്‍ അവസാന രണ്ട് മല്‍സരങ്ങളിലും ബെംഗളൂരുവിനെ ബംഗാള്‍ പരാജയപ്പെടുത്തിയിരുന്നു.

കൂടാതെ, ഒമ്പത് തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോഴും മേധാവിത്വം ബംഗാളിന് തന്നെയായിരുന്നു. ഒമ്പത് കളിയില്‍ ആറെണ്ണത്തിലും ബെംഗളൂരുവിനെ ബംഗാള്‍ പരാജയപ്പെടുത്തിയിരുന്നു. മൂന്നെണ്ണത്തില്‍ മാത്രമാണ് ബെംഗളൂരുവിന് ബംഗാളിനെതിരേ വിജയിക്കാനായത്. ആ മൂന്നും തുടര്‍ച്ചയായ വിജയങ്ങളായിരുന്നുവെന്ന സവിശേഷതയുമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛെത്രി നയിക്കുന്ന ബെംഗളൂരുവിനെ നിസ്സാരാക്കാരായി എഴുതി തള്ളാനാവില്ല. ഐഎസ്എല്‍ അരങ്ങേറ്റത്തില്‍ കപ്പിനും ചുണ്ടിനുമിടയിലാണ് ബെംഗളൂരുവിന് കിരീടം നഷ്ടമായത്. അതുകൊണ്ട്, ഐ ലീഗിനു പിന്നാലെ പ്രഥമ സൂപ്പര്‍ കപ്പിലും കിരീടം നേടി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ആല്‍ബെര്‍ട്ട് റോക്ക പരിശീലിപ്പിക്കുന്ന ബെംഗളൂരു. ഖാലിദ് ജാമില്‍ പരിശീലിപ്പിക്കുന്ന ബംഗാളിനെതിരേ മികച്ച കളി തന്നെ ബ്ലൂസിന് ഇന്ന് പുറത്തെടുക്കേണ്ടിവരുമെന്നുറപ്പ്.

supercup


ഫൈനല്‍ പ്രവേശന നാള്‍വഴികള്‍

ബെംഗളൂരു

പ്രീക്വാര്‍ട്ടറില്‍ ഗോകുലം കേരളയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബ്ലൂസ് ടൂര്‍ണമെന്റില്‍ തേരോട്ടം തുടങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെറോക്ക എഫ്‌സിയായിരുന്നു ബെംഗളൂരുവിന്റെ എതിരാളി. മല്‍സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളൂരു സെമി ഫൈനലിലേക്ക് മുന്നേറി. സെമി ഫൈനലില്‍ കൊല്‍ക്കത്തന്‍ ഗ്ലാമര്‍ ടീമായ മോഹന്‍ ബഗാനെയായിരുന്നു ബെംഗളൂരുവിന് എതിരേണ്ടിയിരുന്നത്. വാശിയേറിയ പോരില്‍ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബെംഗളൂരു പ്രഥമ ഇന്ത്യന്‍ സുപ്പര്‍ കപ്പിന്റെ ഫൈനലിലേക്ക് ടിക്കറ്റെടുത്തു.

ഈസ്റ്റ് ബംഗാള്‍

ശക്തരായ മുംബൈ സിറ്റിയെ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബംഗാള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. ക്വാര്‍ട്ടറില്‍ ഐ ലീഗ് ക്ലബ്ബായ ഐസ്വാളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ ബംഗാളിന് സെമിയില്‍ ശക്തരായ ഐഎസ്എല്‍ ക്ലബ്ബായ ഗോവയായിരുന്നു എതിരാളികള്‍. എന്നാല്‍, എതിരില്ലാത്ത ഒരു ഗോളിന് ഗോവയെയും മറികടന്ന് കൊല്‍ക്കത്തയിലെ ഗ്ലാമര്‍ ടീമായ ബംഗാള്‍ കിരീടപ്പോരാട്ടത്തിന് ടിക്കറ്റെടുക്കുകയായിരുന്നു.

Story first published: Friday, April 20, 2018, 13:20 [IST]
Other articles published on Apr 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+