For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഡ്യുറന്റ് കപ്പ് ഫുട്‌ബോള്‍; ബെംഗളുരു എഫ്‌സിക്കും കൊല്‍ക്കത്തയ്ക്കും സമനില

കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്‌ബോളില്‍ ഐഎസ്എല്‍ ചാമ്പ്യന്മാരായ ബെംഗളുരു എഫ്‌സിക്ക് സമനില. ആര്‍മി റെഡ്ഡിനോടാണ് ഒരു ഗോളിന് പിന്നില്‍നിന്നശേഷം ബെംഗളുരു സമനില നേടിയത്. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ കൊല്‍ക്കത്തയും സമനില വഴങ്ങി. ഇന്ത്യന്‍ നേവിക്കെതിരായ മത്സരത്തില്‍ 1-1 എന്ന സ്‌കോറിനായിരുന്നു കൊല്‍ക്കത്ത കുടുങ്ങിയത്. എടികെ ഗോള്‍കീപ്പറുടെ രക്ഷപ്പെടുത്തലുകള്‍ ടീമിന് സമനിലനേടിക്കൊടുത്തു.

ആര്‍മി റെഡ്ഡിനുവേണ്ടി ലിന്റണ്‍ ഷില്‍ ആണ് ആദ്യം ഗോള്‍ ഗോള്‍ നേടിയത്. 45+4 മിനിറ്റിലായിരുന്നു ഗോള്‍. ഇതോടെ ആര്‍മി മത്സരം സ്വന്തമാക്കുമെന്ന പ്രതീതിയുണര്‍ന്നു. അവസാന മിനിറ്റുകളില്‍ എതിര്‍ ഗോള്‍മുഖത്ത് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കിയ ബെംഗളുരു സമനില നേടിയെടുക്കുകയും ചെയ്തു. പുതുമുഖ താരം സുരേഷ് വാങ്ജം ആണ് ബെംഗളുരുവിന്റെ സമനില ഗോള്‍ കണ്ടെത്തിയത്. തോല്‍വിയിലേക്ക് പോകുകയായിരുന്ന മത്സരത്തിന്റെ 81-ാം മിനിറ്റിലായിരുന്നു ഗോള്‍. ഓഗസ്ത് 14ന് ഈസ്റ്റ് ബംഗാളുമായാണ് ബെംഗളുരുവിന്റെ അടുത്ത മത്സരം.

bengalurufc

രണ്ട് തവണ ഐഎസ്എല്‍ ചമ്പ്യന്മാരായ എടികെയും പിന്നില്‍നിന്നും തിരിച്ചടിക്കുകയായിരുന്നു. നേവി 19-ാം മിനിറ്റില്‍ ഹരികൃഷ്ണനിലൂടെ ലീഡെടുത്തതാണ്. ആദ്യ പകുതിയില്‍ ടീം ഒരു ഗോളിന് മുന്നില്‍ നില്‍ക്കുകയും ചെയ്തു. എന്നാല്‍, കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ എടികെ സമനില പിടിച്ചെടുക്കുകയായിരുന്നു. 88-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി പ്രബിര്‍ ദാസ് വലയിലെത്തിച്ചു. ഓഗസ്ത് 8ന് മോഹന്‍ ബഗാനുമായി എടികെ രണ്ടാമത്തെ മത്സരം കളിക്കും.

Story first published: Tuesday, August 6, 2019, 11:20 [IST]
Other articles published on Aug 6, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+