Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡീഗോ മറഡോണയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഡ്രൈസ് മെര്‍ട്ടെന്‍സ്

നാപ്പിള്‍സ്: ഇറ്റാലിയന്‍ സീരി എയില്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഡ്രൈസ് മെര്‍ട്ടെന്‍സ്. സീരി എയില്‍ നാപ്പോളിക്കുവേണ്ടി മറഡോണ നേടിയ ഗോളുകള്‍ മെര്‍ട്ടന്‍സ് മറികടന്നു. കഴിഞ്ഞദിവസം കാഗ്ലിയാരിക്കെതിരായ മത്സരത്തിലായിരുന്നു ബെല്‍ജിയം സ്‌ട്രൈക്കറുടെ നേട്ടം. മത്സരത്തില്‍ നാപ്പോളി 2-1 എന്ന സ്‌കോറിന് ജയിക്കുകയും ചെയ്തു.

dries-mertens

മറഡോണ നാപ്പോളിയില്‍ 1984 മുതല്‍ 1991വരെയുള്ള കാലഘട്ടത്തില്‍ 81 ഗോളുകളാണ് നേടിയിരുന്നത്. നാപ്പോളിക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ താരംകൂടിയായി മെര്‍ട്ടെന്‍സ്. 102 ഗോളുകള്‍ നേടിയ അന്റോണിയോ വൊജാക്ക് ആണ് സ്‌കോറര്‍മാരിലെ മുമ്പന്‍. 100 ഗോളുകള്‍ നേടിയ മാരെക്ക് ഹാംസിക് രണ്ടാം സ്ഥാനത്തുണ്ട്. നാപ്പോളിക്കായി എല്ലാ ടൂര്‍ണമെന്റുകളില്‍നിന്നും കൂടുതല്‍ ഗോള്‍ നേടിയത് ഹാംസിക് ആണ്. ഹാംസിക് 121 ഗോളുകള്‍ നേടിയപ്പോള്‍ മറഡോണ 115 ഗോളുമായി രണ്ടാം സ്ഥാനത്തുണ്ട്. 107 ഗോളുകള്‍ നേടിയ മെര്‍ട്ടന്‍സാണ് മൂന്നാം സ്ഥാനത്ത്.

മറഡോണയെ മറികടക്കാന്‍ കഴിഞ്ഞതിലും അതുവഴി നാപ്പോളിയുടെ ചരിത്രത്തില്‍ ഇടംനേടാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് മെര്‍ട്ടെന്‍സ് പറഞ്ഞു. ഇറ്റലിയില്‍ കളിക്കുകയാണെങ്കില്‍ നാപ്പോളിയില്‍ തന്നെ തുടരാനാണ് തീരുമാനം. നോപ്പോളിയില്‍ താന്‍ സന്തോഷവാനാണെന്ന് പലവട്ടം പറഞ്ഞതാണ്. കാര്‍ലോ ആന്‍സലോട്ടിക്ക് കീഴില്‍ കളിക്കുന്നതില്‍ ഇഷ്ടപ്പെടുന്നുവെന്നും താരം പറഞ്ഞു.

Story first published: Monday, May 6, 2019, 10:38 [IST]
Other articles published on May 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+