Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബയേണ്‍ പ്രയാസപ്പെട്ട് തോല്‍പ്പിച്ചത് ലീഗിലെ ഏറ്റവും പിറകിലുള്ള ദുര്‍ബലരെ, ആഞ്ചലോട്ടിയുടെ ബയേണിന് കരുത്ത് പോരാ!

മ്യൂണിക് : ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ആര്‍ ബി ലൈപ്ഷിഷും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള ഓവര്‍ടേക്കിംഗ് കളി തുടരുന്നു. ഡാംസ്റ്റാഡിനെതിരെ ഡഗ്ലസ് കോസ്റ്റയുടെ കണ്ണഞ്ചിപ്പിക്കുന്ന ഗോളില്‍ വിജയം പിടിച്ചെടുത്ത ബയേണ്‍ മ്യൂണിക് ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.

36 പോയിന്റുമായി ലൈപ്ഷിഷിനൊപ്പമാണ് ബയേണ്‍. എന്നാല്‍, ഗോള്‍ ശരാശരിയുടെ മുന്‍തൂക്കത്തില്‍ മുന്നില്‍ നില്‍ക്കുന്നു. ഇരുപത്തഞ്ച് വാര അകലെനിന്ന് കോസ്റ്റ നേടിയ ഗോള്‍ സീസണിലെ തന്നെ മികച്ചതായി. ബുണ്ടസ് ലിഗ സീസണില്‍ കോസ്റ്റയുടെ മൂന്നാമത്തെ ഗോളായിരുന്നു ഇത്.

douglascosta

ലീഗില്‍ എട്ട് പോയിന്റുമായി ഏറ്റവും പിറകിലുള്ള ഡാംസ്റ്റാഡിനെതിരെ വിജയമാര്‍ജിന്‍ കുറഞ്ഞ് പോയത് ബയേണിനെ ചിന്തിപ്പിക്കും. അതേസമയം ലീഗില്‍ തുടരെ ഏഴാം കളിയും തോല്‍ക്കുക എന്ന പരിതാപകരമായ അവസ്ഥയിലാണ് ഡാംസ്റ്റാഡ്. എഴുപത്തൊന്നാം മിനുട്ടില്‍ കോസ്റ്റയിലൂടെ ലീഡെടുത്ത ബയേണിനെതിരെ സമനിലക്ക് അവസരമുണ്ടായിരുന്നു ഡാംസ്റ്റാഡിന്. പീറ്റര്‍ നിമെയര്‍ക്ക് ഫ്രീ ഹെഡര്‍ ലഭിച്ചെങ്കിലും അത് ഗോളി മാനുവല്‍ ന്യുവറിന് നേരെ ആയി. പിന്നീടൊരവസരം കണ്ടെത്താന്‍ ദുര്‍ബല ടീമിന്‌സാധിച്ചില്ല. 79 ശതമാനം ബോള്‍ പൊസിഷന്‍ കാത്തുസൂക്ഷിച്ച ബയേണിന് പതിമൂന്ന് ഷോട്ടുകളേ എതിര്‍വല ലക്ഷ്യമാക്കി തൊടുക്കാനായുള്ളൂ.

ഗോള്‍ നില

ഡാംസ്റ്റാഡ് 0-1 ബയേണ്‍ മ്യൂണിക്

ബയെര്‍ ലെവര്‍കുസന്‍ 1-2 എഫ് സി ഇംഗോസ്റ്റാഡ്

മെയിന്‍സ് 3-1 ഹാംബര്‍ഗര്‍ എസ് വി

ഓഗ്‌സ്ബര്‍ഗ് 1-0 ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാച്

ഷാല്‍ക്കെ 1-1 ഫ്രീബര്‍ഗ്

ലൈപ്ഷിഷ് 2-0 ഹെര്‍ത ബെര്‍ലിന്‍

വെര്‍ഡര്‍ ബ്രെമന്‍ 1-1 എഫ് സി കൊളോണ്‍

വോള്‍സ്ബര്‍ഗ് 1-0 ഫ്രാങ്ക്ഫര്‍ട്ട്‌

Story first published: Tuesday, December 20, 2016, 9:32 [IST]
Other articles published on Dec 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+