Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡിവോക്ക് ഓര്‍ഗി ലിവര്‍പൂളുമായി കരാര്‍ പുതുക്കി

ലണ്ടന്‍: പുതിയ സീസണിന് മുന്നോടിയായി ബെല്‍ജിയം വിങര്‍ ഡിവോക്ക് ഓര്‍ഗി ലിവര്‍പൂളുമായി കരാര്‍ പുതുക്കി.2014 മുതല്‍ ചെമ്പടയുടെ ഭാഗമായ ഓര്‍ഗി ദീര്‍ഘകാല കരാറിലാണ് ഒപ്പിട്ടത്.അവസാന സീസണില്‍ ലിവര്‍പൂള്‍ കിരീടം നേടിയപ്പോള്‍ ഓര്‍ഗിയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു.ടോട്ടനത്തിനെതിരായ ചാമ്പ്യന്‍സ് ലീഗ്് ഫൈനല്‍ മത്സരത്തില്‍ ലിവര്‍പൂളിന് വിജയമൊരുക്കിയത് ഓര്‍ഗിയായിരുന്നു. ടീമിന്റെ അഭിവാജ്യഘടകത്തെ നോട്ടമിട്ട് ചൈനീസ്,സ്പാനിഷ് ക്ലബ്ബുകള്‍ രംഗത്തെത്തിയതോടെയാണ് ലിവര്‍പൂള്‍ താരവുമായി ദീര്‍ഘകാല കരാറിലെത്തിയത്.

divock origi

ഇന്നലെ ടീമിനൊപ്പം ചേര്‍ന്ന ഓര്‍ഗിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.ലിവര്‍പൂളിന്റെ പരിശീലകനായ യര്‍ഗന്‍ ക്ലോപിന്റെ വിശ്വസ്തനാണ് ഓര്‍ഗി.ടലിവര്‍പൂള്‍ കുടുംബം പോലെയാണെന്നും യര്‍ഗന്‍ ക്ലോപിന്റെ കീഴില്‍ വീണ്ടും കളിക്കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഓര്‍ഗി പറഞ്ഞു.2014ല്‍ ലില്ലിയില്‍ നിന്ന് ലിവര്‍പൂള്‍ ഓര്‍ഗിയെ സ്വന്തമാക്കിയെങ്കിലും ലോണില്‍ ലില്ലിക്ക് തന്നെ വിട്ടുനല്‍കി. 2017-18 സീസണില്‍ വോള്‍ഫ്‌സ്ബര്‍ഗിനുവേണ്ടി ലോണില്‍ കളിച്ച ശേഷമാണ് ഓര്‍ഗി ലിവര്‍പൂളിലേക്ക് തിരികെയെത്തിയത്.ഒറ്റ സീസണുകൊണ്ട് തന്നെ ക്ലബ്ബിന്റെ നിര്‍ണ്ണായക താരമായി ഓര്‍ഗി മാറി.ബെല്‍ജിയം ദേശീയ ടീമിനുവേണ്ടി 25 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം മൂന്ന് ഗോളും നേടിയിട്ടുണ്ട്.

പുതിയ സീസണിന് മുന്നോടിയായി കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കാതെ നിലവിലെ താരങ്ങള്‍ക്കാണ് ലിവര്‍പൂള്‍ പ്രധാന്യം നല്‍കുന്നത്. ടീമിലെ മുഖ്യ സ്‌ട്രൈക്കറായ മുഹമ്മദ് സലാഹിനായി പല പ്രമുഖരും വലിയ തുക വാഗ്ദാനം ചെയ്തിരുന്നെങ്കിലും ലിവര്‍പൂള്‍ വഴങ്ങിയില്ല.അടുത്തിടെ പരിശീലകന്‍ യര്‍ഗന്‍ ക്ലോപുമായും ലിവര്‍പൂള്‍ കരാര്‍ പുതുക്കിയിരുന്നു.അവസാന സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുമെത്തി. നേരിയ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട പ്രീമിയര്‍ ലീഗ് കിരീടം ഇത്തവണ സ്വന്തമാക്കാനുറച്ചാണ് യര്‍ഗന്‍ ക്ലോപിന്റെയും ശിഷ്യന്മാരുടെയും വരവ്.

Story first published: Thursday, July 11, 2019, 10:47 [IST]
Other articles published on Jul 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+