നാഷന്‍സ് ലീഗ്: ഫെക്കീറില്ലാതെ ഫ്രാന്‍സ്... പരിക്കേറ്റ് പുറത്ത്, പകരം പയെറ്റിനെ തിരിച്ചുവിളിച്ചു
പാരീസ്: യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ വരാനിരിക്കുന്ന രണ്ടു മല്‍സരങ്ങളില്‍ യുവ സെന്‍സേഷന്‍ നബീല്‍ ഫെക്കീറിന്റെ സേവനം ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിനു ലഭിക്കില്ല. പരിക്കിനെ തുടര്‍ന്ന് താരം ടീമില്‍ നിന്നും പിന്‍മാറുകയായിരുന്നു. പകരക്കാരനായി മാഴ്‌സെയുടെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ദിമിത്രി പയെറ്റ് ടീമിലെത്തി.

ഫ്രഞ്ച് ലീഗില്‍ ഞായറാഴ്ച പിഎസ്ജിക്കെതിരേ നടന്ന മല്‍സരത്തിനിടെയാണ് ഒളിംപിക് ലിയോണ്‍ താരമായ ഫെക്കീറിനു കണംകാലില്‍ പരിക്കേറ്റത്. മല്‍സരത്തില്‍ പിഎസ്ജി 5-0ന് ലിയോണിനെ തകര്‍ത്തുവിടുകയും ചെയ്തിരുന്നു. പരിക്ക് സാരമുള്ളതാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പകരക്കാരനായി പയെറ്റിനെ ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കുകായിരുന്നു.
നാഷന്‍സ് ലീഗില്‍ വ്യാഴാഴ്ച ഐസ് ലാന്‍ഡിനെതിരേയാണ് ഫ്രാന്‍സിന്റെ അടുത്ത മല്‍സരം. 16നു നടക്കുന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിയുമായും ഫ്രാന്‍സ് കൊമ്പുകോര്‍ക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications