Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മ്യുളെന്‍സ്റ്റീന് പിറകെ ബെര്‍ബയും പുറത്തേക്ക്? മുന്‍ യുനൈറ്റഡ് സൂപ്പര്‍ താരത്തെയും ഒഴിവാക്കുന്നു!!

കൊച്ചി: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സനൊപ്പം ചേര്‍ന്നപ്പോള്‍ ആരാധകര്‍ക്കു പ്രതീക്ഷ വാനോളമായിരുന്നു. യൂറോപ്പില്‍ തന്റെ ഗോളടമികവിലൂടെ എതിര്‍ ടീമിന്റെ പേടിസ്വപ്‌നമായിരുന്ന ബെര്‍ബ ഐഎഎസ്എല്ലിലും തരംഗമാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഐഎസ്എല്ലിന്റെ നാലാം സീസണ്‍ പകുതി പിന്നിട്ടപ്പോള്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.

പരിക്കും ഫിറ്റ്‌നസില്ലായ്മയും മൂലം ബ്ലാസ്റ്റേഴ്‌സ് ടീമിന് അകത്തും പുറത്തുമായിരുന്നു ബെര്‍ബയുടെ സ്ഥാനം. പല പൊസിഷനുളിലും അദ്ദേഹം പരീക്ഷിക്കപ്പെട്ടു. ഐഎസ്എല്ലില്‍ ഇതുവരെ ഒരു ഗോള്‍ പോലും നേടാന്‍ കഴിയാത്ത ബെര്‍ബയെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ബെര്‍ബയ്ക്കു പകരം മറ്റൊരാള്‍?

ബെര്‍ബയ്ക്കു പകരം മറ്റൊരാള്‍?

ബെര്‍ബയ്ക്കു പകരം ഈ മാസത്തെ ട്രാന്‍സ്ഫര്‍ സീസണില്‍ മറ്റേതെങ്കിലും താരത്തെ ടീമിലേക്ക് കൊണ്ടു വരാന്‍ ബ്ലാസ്റ്റേഴ്‌സിനു പദ്ധതിയുണ്ടെന്നാണ് സൂചന. വിദേശ താരത്തെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നത് എന്നാണ് സൂചന.
ഉഗാണ്ടന്‍ മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കിസീത്തോയെ ജനുവരി ട്രാന്‍സ്ഫറില്‍ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു. ആദ്യ കളിയില്‍ തന്നെ മിടുക്ക് തെളിയിട്ട കിസീത്തോ പക്ഷെ ഇപ്പോള്‍ പരിക്കേറ്റു വിശ്രമത്തിലാണ്.

നിരാശപ്പെടുത്തി ബ്ലാസ്‌റ്റേഴ്‌സ്

നിരാശപ്പെടുത്തി ബ്ലാസ്‌റ്റേഴ്‌സ്

നിലവിലെ റണ്ണറപ്പ് കൂടിയായ ബ്ലാസ്റ്റേഴ്‌സിന് ഈ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. 12 മല്‍സരങ്ങള്‍ കളിച്ച മഞ്ഞപ്പടയ്ക്ക് വെറും മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. ഇതില്‍ രണ്ടും പുതിയ കോച്ച് ഡേവിഡ് ജെയിംസിന് കീഴിലാണ്.
ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ അസിസ്റ്റന്റ് കോച്ച് കൂടിയായിരുന്ന റെനെ മ്യുളെന്‍സ്റ്റീനെ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകസ്ഥാനത്തു നിന്നു നീക്കിയിരുന്നു. തുടര്‍ന്നാണ് ബ്രൗണിനെ തിരിച്ചുവിളിച്ചത്. മ്യുളെന്‍സ്റ്റീന്‍ മുന്‍കൈയെടുത്ത് ടീമിലെത്തിച്ച ബെര്‍ബയുടെ ഭാവിയും ഇപ്പോള്‍ തുലാസിലാണ്.

ദുരന്തനായകനായി ബെര്‍ബ

ദുരന്തനായകനായി ബെര്‍ബ

തന്റെ സ്ഥിരം പൊസിഷനായ സ്‌ട്രൈക്കറുടെ റോളല്ല ബെര്‍ബയ്ക്ക് ബ്ലാസ്റ്റേഴ്‌സിലുള്ളത്. ക്രിയേറ്റീവ് മിഡ്ഫീല്‍ഡറായാണ് താരത്തെ ക്ലബ്ബ് ഇതുവരെ ഉപയോഗിച്ചത്. എന്നാല്‍ പുതിയ റോളില്‍ പഴയ ബെര്‍ബയുടെ നിഴല്‍ മാത്രമാണ് കാണാന്‍ സാധിച്ചത്.
ഇപ്പോള്‍ പരിക്കുമൂലം വിശ്രമിക്കുന്ന ബെര്‍ബയുമായുള്ള കരാര്‍ അവസാനിപ്പിച്ച ശേഷം മറ്റൊരു വിദേശ താരത്തെ ടീമിലേക്കു കൊണ്ടു വരാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ആലോചിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

ചര്‍ച്ച നടത്തും

ചര്‍ച്ച നടത്തും

ഭാവി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയയ്യുന്നതിനു വേണ്ടി ഈയാഴ്ച അവസാനം ബെര്‍ബയുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ചര്‍ച്ച നടത്തുമെന്നാണ് വിവരം. പരിക്കില്‍ നിന്നും മുക്തനായി തിരിച്ചുവരാന്‍ ഇനിയും സമയമെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ താരവുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ തന്നെയാവും മാനേജ്‌മെന്റിന്റെ ശ്രമം.
കളിക്കാരനനെന്ന റോളിലല്ല, മറിച്ച് ടീമിന്റെ ഉപദേശകനായി ബെര്‍ബയെ ഒപ്പം നിര്‍ത്തുന്നതിനെക്കുറിച്ചും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ടത്രേ.

Story first published: Tuesday, January 23, 2018, 16:24 [IST]
Other articles published on Jan 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+