Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് മറഡോണ

ജോര്‍ദാന്‍: ഫിഫ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് ഒരുമാസം മാത്രം അവശേഷിക്കെ നിലവിലെ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി അര്‍ജന്റീന മുന്‍ ക്യാപ്റ്റന്‍ ഡീഗോ മറഡോണ രംഗത്തെത്തി. ബ്ലാറ്ററെ നേരത്തെ തന്നെ പുറത്താക്കേണ്ടതായിരുന്നെന്നും ഫിഫയില്‍ അരാജകത്വമാണെന്നും മറഡോണ പ്രതികരിച്ചു.

ജോര്‍ദാനിലെ കിങ് ഹുസ്സൈന്‍ കന്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഫുട്‌ബോള്‍ ഇതിഹാസമായ മറഡോണ. ഫിഫ തെരഞ്ഞെടുപ്പില്‍ ജോര്‍ദാന്‍ രാജകുടുംബാംഗമായ അലി ബിന്‍ അല്‍ ഹുസ്സൈനു വേണ്ടിയാണ് മറഡോണയുടെ പിന്തുണ. ഇദ്ദേഹത്തിനുവേണ്ടിയുള്ള പ്രചരണ രംഗത്തും മറഡോണയും സജീവമാണ്.

seppblatter-trophy

ഫുട്‌ബോള്‍ ലോകത്തിന് മുഴുവന്‍ ബ്ലാറ്ററുടെ പ്രവര്‍ത്തനത്തെ കുറിച്ച് അറിവുണ്ട്. അദ്ദേഹത്തെ മാറ്റണമെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം. ഇത്തരത്തില്‍ ഫിഫയില്‍ അരാജകത്വം സൃഷ്ടിച്ച ഒരാളെ ഇനിയും തെരഞ്ഞെടുക്കുന്നത് അപകടമാണ്. ഇത് മാറ്റത്തിനുള്ള സമയമാണ്. ബ്ലാറ്റര്‍ പുറത്താക്കപ്പെടുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

marodona

മുന്‍ ലോക ഫുട്‌ബോള്‍ പോര്‍ച്ചുഗലിന്റെ ലൂയി ഫിഗോയും മത്സര രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യന്‍ രാജ്യങ്ങളുടെ പിന്തുണ തനിക്ക് ലഭിക്കുമെന്നാണ് ഫിഗോയുടെ പ്രതീക്ഷ. അതേസമയം, ഏതുവിധേനയും പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ബ്ലാറ്റര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അതിനായുള്ള പ്രചാരണവും അദ്ദേഹം തുടങ്ങിക്കഴിഞ്ഞു.

Story first published: Wednesday, May 6, 2015, 9:17 [IST]
Other articles published on May 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+