For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റഫറിക്ക് പരാതിയില്ല, പക്ഷേ ഫിഫ മുന്‍കൈയ്യെടുത്ത് മെസിയെ വിലക്കി? കറുത്ത കരങ്ങള്‍ ആരുടേത്? മറഡോണ പൊട്ടിത്തെറിക്കുന്നതെന്തിന്?

By കാശ്വിന്‍

ബ്യൂണസ്‌ഐറിസ്: ലയണല്‍ മെസിക്ക് നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഫിഫ ഏര്‍പ്പെടുത്തിയ വിലക്കിന് പിറകില്‍ ഡിയഗോ മറഡോണയോ ? അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞുവെന്ന കാരണത്താല്‍ മെസിയെ വളരെ നാടകീയമായി വിലക്കിയതിന് പിറകില്‍ കറുത്ത കരങ്ങളുണ്ടെന്ന് ഒരു വിഭാഗം സംശയിക്കുന്നു.

ഫിഫയുടെ ബ്രാന്‍ഡ് അംബാസഡറായ ഡിയഗോ മറഡോണയാണ് പ്രതിസ്ഥാനത്തേക്ക് പ്രതിഷ്ഠിക്കപ്പെടുന്നത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുമായി വളരെ അടുത്ത ബന്ധമുള്ള മറഡോണക്ക് മെസിയെ വിലക്കാനുള്ള നടപടിയെ കുറിച്ച് അറിയാതെ പോയത് വിശ്വസിക്കാനാകുന്നില്ലെന്ന് ആരോപണം ഉന്നയിക്കുന്ന ലാറ്റിനമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ തന്റെ ഹൃദയം തകര്‍ക്കുന്നുവെന്ന് മറഡോണ പ്രതികരിച്ചു. സത്യമായിട്ടും ഒന്നും അറിയില്ല, ആരോപണം ശരിയല്ലെന്ന് തെളിയിക്കും - മറഡോണ പറഞ്ഞു.

lionel-messi-argentina

ഫിഫ പ്രസിഡന്റുമായി ഉടനെ തന്നെ വിഷയം ചര്‍ച്ച ചെയ്യും. കാരണം ഇത് ഭീകരമായ ആരോപണമാണ്. ഞാന്‍ പലവട്ടം മെസിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ മെസിയില്‍ നിന്ന് യാതൊരു പ്രതികരണവും ലഭ്യമായില്ല. മെസി ഒരിക്കലും ഇത്തരമൊരു പരാതിയുമായി വരില്ല. മെസിയുടെ അഭാവം ബൊളിവിയക്കെതിരായ മത്സരത്തില്‍ നിഴലിച്ചു - മറഡോണ പറഞ്ഞു. ലോകകപ്പ്, കോപ അമേരിക്ക പരാജയങ്ങളെ തുടര്‍ന്ന് മറഡോണ മെസിയെ എതിര്‍ത്ത് സംസാരിച്ചു.

രാജ്യത്തിനകത്ത് നിന്ന് തന്നെ ഒളിയമ്പുകള്‍ വന്നതോടെ മെസി അര്‍ജന്റീന ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയാവുകയും ചെയ്തു. പുതിയ കോച്ച് ബൗസ എത്തിയ ശേഷമാണ് മെസിയെ അനുനയിപ്പിച്ച് ടീമിലെത്തിച്ചത്. നാല് മത്സര വിലക്കില്‍ ഒരു മത്സരം കഴിഞ്ഞു. ഉറുഗ്വെ, വെനിസ്വെല, പെറു മത്സരങ്ങളാണ് മെസിക്ക് ഇനി നഷ്ടമാവുക.

ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു മെസി ലൈന്‍ റഫറിക്കെതിരെ നിലവിട്ട് പെരുമാറിയത്. ഫിഫയുടെ നടപടി അത്ഭുതപ്പെടുത്തിയെന്ന് അര്‍ജന്റീന ടീം സെക്രട്ടറി ജോര്‍ജ് മിയഡോസ്‌ക്വു പറഞ്ഞു. ബൊളിവിയക്കെതിരെ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയ വേളയിലാണ് മെസിക്കെതിരെ നടപടി വരുന്നത്. ലോകകപ്പ് യോഗ്യത പോലെ വളരെ പ്രധാനപ്പെട്ട മത്സരത്തിന് ഇറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുണ്ടായ നടപടി അപലപനീയമാണെന്ന് ജോര്‍ജ് പറഞ്ഞു.

Story first published: Friday, March 31, 2017, 13:44 [IST]
Other articles published on Mar 31, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+