മറഡോണ വന്നു, എല്ലാ ശരിയായി... മെക്‌സിക്കന്‍ ക്ലബ്ബിന് പുതുജീവനേകി ഇതിഹാസം
മെക്‌സിക്കോ: തുടര്‍ച്ചയായ തിരിച്ചടികളെ തുടര്‍ന്ന പ്രതിസന്ധിയിലായ മെക്‌സിക്കന്‍ ക്ലബ്ബിനെ അര്‍ജന്റൈന്‍ ഇതിഹാസവും കോച്ചുമായ ഡീഗോ മറഡോണ വിജയവഴിയില്‍ തിരികെ എത്തിച്ചു. മെക്‌സിക്കോയിലെ രണ്ടാം ഡിവിഷന്‍ ടീമായ ഡൊറാഡോസിനെയാണ് പരിശീലിപ്പിച്ച ആദ്യ മല്‍സരത്തില്‍ തന്നെ മറഡോണ ജയത്തിലേക്കു നയിച്ചത്. കഫെറ്റലാറോസ് ടീമിനെയാണ് മറഡോണയുടെ ക്ലബ്ബായ ഡൊറാഡോസ് ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടത്.

ഈ മാസമാദ്യമാണ് മറഡോണ ഡൊറാഡോസിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്തത്. ലീഗില്‍ ഈ സീസണില്‍ കളിച്ച ഏഴു മല്‍സരങ്ങളിലും ജയം നേടാനാവാതെ പതറുകയായിരുന്നു ക്ലബ്ബ്. എന്നാല്‍ അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ വരവോട് ഉയിര്‍ത്തെഴുന്നേറ്റ ഡൊറാഡോസ് ഉജ്ജ്വല വിജയവുമായി ആരാധകരുടെ നിരാശയ്ക്ക് അന്ത്യം കുറിക്കുകയായിരുന്നു.
വിനീഷ്യോ ആംഗ്യുലോയുടെ മാസ്മരിക പ്രകടനമാണ് മെക്‌സിക്കോയില്‍ വിജയത്തോടെ തുടങ്ങാന്‍ മറഡോണയെ സഹായിച്ചത്. ഡൊറാഡോസിനു വേണ്ടി താരം ഹാട്രിക്ക് നേടി. താരത്തിന്റെ ഗോളുകള്‍ മറഡോണ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ശരിക്കും ആഘോഷിക്കുക തന്നെ ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications