Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയെ മഹാനാക്കേണ്ട; സ്വന്തം രാജ്യക്കാരനെതിരെ മറഡോണ

ദുബായ്: അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ മഹാനായ താരമെന്ന് വിലയിരുത്തുന്നതിനോട് യോജിക്കാതെ ഇതിഹാസതാരം ഡീഗോ മറഡോണ. മെസ്സിയെ മഹത്തായ താരമെന്നോ ഫുട്‌ബോള്‍ ദൈവമെന്നോ വിശേഷിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് മറഡോണ പറഞ്ഞു. മെസ്സി ക്ലബ്ബിനുവേണ്ടി ഒരു താരവും രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ മറ്റൊരാളുമാണെന്ന് അദ്ദേഹം വിലയിരുത്തി.

യുവേഫ നാഷന്‍സ് ലീഗ്: ഡച്ച് പടയ്ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ് ജര്‍മനി... ചരിത്രത്തിലെ നാണംകെട്ട തോല്‍വി
മെസ്സിയെ സമ്മര്‍ദ്ദമില്ലാതെ വിടുന്നതാണ് നല്ലത്. ബാഴ്‌സലോണ ക്ലബ്ബിനുവേണ്ടി കളിക്കുമ്പോള്‍ നല്ല കളിക്കാരനാകുന്നു. എന്നാല്‍ രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ മറ്റൊരാളാണ്. ഒരു നല്ല നേതാവാകാന്‍ മെസ്സിക്ക് കഴിയുന്നില്ല. മത്സരത്തിന് മുന്‍പ് 20 തവണ ടോയ്‌ലറ്റില്‍ പോകുന്നയാളെ എങ്ങിനെയാണ് നല്ല നേതാവെന്ന് വിലയിരുത്തുകയെന്ന് മറഡോണ ഒരു അഭിമുഖത്തില്‍ ചോദിച്ചു.

maradona

കടുത്ത സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ മെസ്സി കളിക്കളത്തില്‍ ഛര്‍ദ്ദിക്കുന്നത് പതിവായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മറഡോണയുടെ പ്രതികരണം. മികച്ച താരമാണ് മെസ്സിയെന്നതില്‍ സംശയമില്ല. എന്നാല്‍, ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ നയിക്കാന്‍ പ്രാപ്തനല്ല. മെസ്സിയെ ഇപ്പോള്‍ സമ്മര്‍ദ്ദമില്ലാതെ വെറുതെ വിടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യ ലോകകപ്പില്‍ അര്‍ജന്റീന ടീം മോശം പ്രകടനം നടത്തിയതിനെ തുടര്‍ന്ന് മെസ്സിക്ക് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനുശേഷം രാജ്യത്തിനുവേണ്ടി കളിക്കാന്‍ മെസ്സി ഇറങ്ങിയിട്ടില്ല. തത്കാലം ദേശീയ ടീമില്‍നിന്നും വിട്ടുനില്‍ക്കുന്ന മെസ്സി കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ആകുമ്പോഴേക്കും തിരിച്ചെത്തിയേക്കുമെന്നാണ് സൂചന. മെസ്സിയില്ലാത്ത ടീം ചൊവ്വാഴ്ച ബ്രസീലുമായി സൗഹൃദമത്സരത്തിനിറങ്ങുന്നുണ്ട്.

Story first published: Sunday, October 14, 2018, 11:47 [IST]
Other articles published on Oct 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+