Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'നെയ്മര്‍ ലോകത്തിലെ മികച്ച കളിക്കാരനാകും'

ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മര്‍ ലോകത്തിലെ മികച്ച കളിക്കാരനാകുമെന്ന് മുന്‍ ഉറുഗ്വന്‍ ഫുട്‌ബോളര്‍ ഡീഗോ ഫോര്‍ലാന്‍. മെസ്സി, ക്രിസ്റ്റിയാനോ റൊണോള്‍ഡോ എന്നിവരുടെ നിരയിലേക്കുയരാന്‍ കഴിവുള്ള താരമാണ് നെയ്മറെന്ന് ഫോര്‍ലാന്‍ പറയുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നെയ്മറിന് മുന്‍നിരയിലെത്താന്‍ സാധിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.

ലോകത്തിലെ മികച്ച ടീമായ ബാഴ്‌സലോണയില്‍ ഒന്നാംകിട താരങ്ങള്‍ക്കൊപ്പമാണ് കളിക്കുന്നത് എന്നത് നെയ്മറുടെ നിലവാരമുയര്‍ത്തും. നിലവില്‍ മറ്റു ബ്രസീല്‍ കളിക്കാര്‍ക്ക് നെയ്മറിന്റെ നിലവാരത്തിലേക്കുയരാന്‍ സാധിക്കുന്നില്ല. യൂറോപ്യന്‍ കബ്ബുകളില്‍ സജീവമാണെങ്കിലും മറ്റു കളിക്കാര്‍ നെയ്മറില്‍ നിന്നും ഏറെ അകലെയാണെന്നും ഫോര്‍ലാന്‍ വിലയിരുത്തുന്നു.

neymar-hands

മെസ്സി അടക്കമുള്ള കളിക്കാരില്‍നിന്നും നെയ്മര്‍ പലതും പഠിക്കുവാനുണ്ട്. അദ്ദേഹത്തിന് അത് സാധ്യമാണുതാനും. നിലവില്‍ മെസ്സിക്കും റൊണാള്‍ഡോയ്ക്കും പിറകിലാണെങ്കിലും അടുത്ത വര്‍ഷങ്ങളില്‍ തന്നെ ലോകത്തിലെ മികച്ച കളിക്കാരനായി മാറാനുള്ള എല്ലാ കഴിവും നെയ്മറിലുണ്ട്. എന്നാല്‍ കളിക്കളത്തില്‍ അച്ചടക്കം പാലിക്കേണ്ടതിനെക്കുറിച്ച് ഫോര്‍ലാന്‍ നെയ്മറിനെ ഓര്‍മിപ്പിച്ചു.

കളിക്കളത്തില്‍ നിലവിട്ട് പെരുമാറുന്നത് ഒരു കളിക്കാരനെ സംബന്ധിച്ച് നല്ലതല്ല. അത്തരം കാര്യങ്ങളില്‍ നെയ്മര്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് കൊളംബിയയ്‌ക്കെതിരായ മത്സരം തെളിയിക്കുന്നുണ്ടെന്ന് ഫോര്‍ലാന്‍ പറഞ്ഞു. കക്കയ്ക്കുശേഷം ലോക ഫുട്‌ബോളര്‍ അവാര്‍ഡ് കരസ്ഥമാക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ് നെയ്മറെന്നും ഫോര്‍ലാന്‍ വ്യക്തമാക്കി.

Story first published: Monday, June 29, 2015, 9:04 [IST]
Other articles published on Jun 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+