Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോസ്റ്റക്ക് പത്താം ഗോള്‍, പ്രീമിയര്‍ ലീഗില്‍ ചെല്‍സി തുടരെ ആറാം ജയവുമായി ഒന്നാംസ്ഥാനത്ത്‌

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിഡില്‍സ്ബറോയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ചെല്‍സി ഒന്നാംസ്ഥാനത്തേക്ക് കയറി. തുടരെ ആറാം ജയവുമായാണ് ചെല്‍സി ലീഗ്‌ടേബിളില്‍ ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. മിഡില്‍സ്ബറോയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഡിയഗോ കോസ്റ്റയാണ് ആദ്യപകുതിയില്‍ ചെല്‍സിയുടെ വിജയഗോള്‍ നേടിയത്.

സീസണില്‍ കോസ്റ്റയുടെ പത്താം ഗോളാണിത്. പന്ത്രണ്ട് മത്സരങ്ങളില്‍ 28 പോയിന്റാണ് ചെല്‍സിക്ക്. 27 പോയിന്റ് വീതമുള്ള ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടും മൂന്നുംസ്ഥാനത്ത്. 25 പോയിന്റുമായി ആഴ്‌സണല്‍ നാലാം സ്ഥാനത്ത്. ടോട്ടനം (24) ആണ് അഞ്ചാംസ്ഥാനത്ത്.

costa

പ്രീമിയര്‍ ലീഗില്‍ തുടക്കത്തില്‍ പ്രതിരോധ തന്ത്രത്തിലൂന്നിക്കളിച്ച ചെല്‍സിക്ക് തിരിച്ചടിയേറ്റിരുന്നു. കോച്ച് അന്റോണിയോ കോന്റെക്ക് പ്രീമിയര്‍ ലീഗില്‍ പിടിച്ചു നിക്കാന്‍ സാധിക്കില്ലെന്ന വിമര്‍ശം ഉയരുകയും ചെയ്തു. ആഴ്‌സണലിനെതിരെ 3-0ന് തകര്‍ന്ന് പോയതിന് ശേഷമാണ് ചെല്‍സി കോച്ച് കാര്യമായ അഴിച്ചുപണി നടത്തിയത്. ടീമിന്റെ കേളീ ശൈലി 3-4-3 ആക്കി മാറ്റിയതാണ് നിര്‍ണായകമായത്.

വിംഗ്ബാക്കുകളായ വിക്ടര്‍ മോസസും മാര്‍കോസ് അലോണ്‍സോയും കോച്ചിന്റെ പ്രതീക്ഷക്കൊത്ത് ഉയരുന്ന കാഴ്ചയാണ് കഴിഞ്ഞ ആറ് കളികളിലും കണ്ടത്. ഗാരികാഹിലും ഡേവിഡ് ലൂയിസും സെസാര്‍ അസ്പിലിക്യൂട്ടയും പ്രതിരോധനിരയില്‍ അധ്വാനിച്ചു കളിക്കുന്നു. മുന്നേറ്റത്തില്‍ ഹസാദും കോസ്റ്റയും ബുസ്‌ക്വുറ്റ്‌സും തകര്‍പ്പന്‍ ഫോമിലും.

Story first published: Tuesday, November 22, 2016, 8:59 [IST]
Other articles published on Nov 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+