Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റഫറിയെ അധിക്ഷേപിച്ച ഡീഗോ കോസ്റ്റയ്ക്ക് എട്ടുകളികളില്‍ വിലക്ക്

ബാഴ്‌സലോണ: അത്‌ലറ്റിക്കോ മാഡ്രിഡിന്റെ താരം ഡിഗോ കോസ്റ്റയ്ക്ക് ലാ ലീഗയിലെ എട്ടുകളികളില്‍ വിലക്കേര്‍പ്പെടുത്തി. ബാഴ്‌സലോണയുമായുള്ള മത്സരത്തിനിടെ റഫറിയെ അധിക്ഷേപിച്ചതിനാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ കടുത്ത നടപടി. കളിക്കിടെ കോസ്റ്റയെ ചുവപ്പുകാര്‍ഡ് കാണിച്ച് പുറത്താക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയാണ് കൂടുതല്‍ കളികളില്‍ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

deigo-costa

റഫറി ജീസസ് ഗില്‍ മാന്‍സാനോയ്‌ക്കെതിരെയായിരുന്നു കോസ്റ്റയുടെ അധിക്ഷേപ വാക്കുകള്‍. മത്സരത്തിന്റെ 28-ാം മിനിറ്റില്‍ കോസ്റ്റയെ റഫറി പുറത്താക്കിയതില്‍ പ്രകോപിതനായ താരം അധിക്ഷേപവാക്കുകള്‍ പറയുകയും കൈയ്യേറ്റം നടത്താന്‍ ശ്രമിക്കുകയുമായിരുന്നു. രണ്ടുരീതിയിലുള്ള കുറ്റം കോസ്റ്റ് ചെയ്തതായി ഫെഡറേഷന്‍ കണ്ടെത്തി.

റഫറിയെ അധിക്ഷേപിച്ചതിന് ആര്‍ട്ടിക്കില്‍ 94 പ്രകാരം നാലുകളില്‍ വിലക്കും റഫറിക്കെതിരെ കൈയ്യേറ്റത്തിന് മുതിര്‍ന്നതിന് ആര്‍ട്ടിക്കിള്‍ 96 പ്രകാരം നാലുകളികളില്‍ വിലക്കുമാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ സീസണില്‍ കോസ്റ്റയ്ക്ക് ഇനി അത്‌ലറ്റിക്കോ മാഡ്രിഡിനായി കളിക്കാനാകില്ല. ഏഴു കളികളാണ് ഇനി ലാ ലീഗയില്‍ ശേഷിക്കുന്നത്. നേരത്തെ, താരത്തിന് ക്ലബ്ബ് 2800 യൂറോ പിഴ വിധിച്ചിരുന്നു. 10 ദിവസത്തിനകം കോസ്റ്റയ്ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. അപ്പീലില്‍ ശിക്ഷയിളവ് ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

Story first published: Friday, April 12, 2019, 8:28 [IST]
Other articles published on Apr 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+