Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സി ഫുട്‌ബോള്‍ ഇതിഹാസം ദിദിയര്‍ ദ്രോഗ്ബ വിരമിക്കല്‍ പ്രഖ്യാപിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിക്കുവേണ്ടി ഒട്ടേറെ കിരീടനേട്ടങ്ങള്‍ സമ്മാനിച്ച ദിദിയര്‍ ദ്രോഗ്ബ ഫുട്‌ബോള്‍ കളി മതിയാക്കുകയാണെന്ന് പ്രഖ്യാപിച്ചു. നാല്‍പതുകാരനായ ദ്രോഗ്ബ ഇരുപത് വര്‍ഷത്തെ അവിസ്മരണീയ ഫുട്‌ബോള്‍ കരിയറിനാണ് ഇതോടെ വിരാമമിടുന്നത്. ചെല്‍സിക്കായി 381 മത്സരങ്ങളില്‍നിന്നും 164 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഇരുപത് വര്‍ങ്ങള്‍ക്കുശേഷം താന്‍ കളിജീവിതം മതിയാക്കുകയാണെന്ന് ദ്രോഗ്ബ പറഞ്ഞു. അമേരിക്കന്‍ ടീം ഫോണിക്‌സ് റൈസിങ്ങിനുവേണ്ടിയാണ് കരിയറിലെ അവസാന 18 വര്‍ഷങ്ങള്‍ ചെലവഴിച്ചത്. യുണൈറ്റഡ് ലീഗ് കപ്പ് ഫൈനലിലായിരുന്നു ഒടുവിലത്തെ മത്സരം. കളിയില്‍ ലൂയിസ്‌വില്ല സിറ്റിയോടെ ഫോണിക്‌സ് റൈസിങ് ഒരു ഗോളിന് തോറ്റിരുന്നു.

Didier Drogba

ഫുട്‌ബോള്‍ കരിയറിനുശേഷം പരിശീലനത്തിലേക്കാണ് തിരിയുന്നതെന്നും ഐവറി കോസ്റ്റ് താരം പറഞ്ഞു. തന്നാലാകുന്നത് കളിക്കായി തിരിച്ചു നല്‍കാനാണ് തീരുമാനമെന്നും താരം സൂചിപ്പിച്ചു. 23-ാം വയസുവരെ കാര്യമായി അറിയപ്പെടാതിരുന്ന താരമാണ് ദ്രോഗ്ബ. 2002 ജനുവരിയില്‍ ഫ്രഞ്ച് ലീഗ് 2 വിയില്‍ ലീ മാന്‍സിനായി കരാര്‍ ചെയ്യപ്പെട്ടതോടെയാണ് കളിയില്‍ വഴിത്തിരിവുണ്ടാകുന്നത്.

അവിടെനിന്നും മാഴ്‌സലെയിലേക്കും പിന്നീട് ചെല്‍സിയിലേക്കും എത്തി. ചെല്‍സിയിലെ കളിയാണ് ലോകശ്രദ്ധ ആകര്‍ഷിച്ച താരമാക്കിമാറ്റിയത്. ചെല്‍സിക്കൊപ്പം ദ്രോഗ്ബ മൂന്ന് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി. നാല് എഫ് എ കപ്പ്, മൂന്ന് ലീഗ് കപ്പ്, ഒരുതവണ ചാമ്പ്യന്‍സ് ട്രോഫി എന്നിവയെല്ലാം ചെല്‍സിക്കൊപ്പം ദ്രോഗ്ബയ്ക്ക് സ്വന്തമാക്കാനായി. 2006-07 സീസണിലും 2009-10 സീസണിലും പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോററായി. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ സമനില ഗോളും, അവസാന പെനാല്‍റ്റിയും ആരാധകര്‍ എന്നെന്നും ഓര്‍ക്കുന്നതാണ്.

ചെല്‍സിയില്‍നിന്നും വിട്ടുപോയതിനുശേഷം ചൈനീസ് ലീഗില്‍ ഷാങ്ഹായ് ഷെന്‍ഹുവയ്ക്കുവേണ്ടിയും തുര്‍ക്കി ക്ലബ്ബ് ഗളത്‌സരേയ്ക്കുവേണ്ടിയും കളിച്ചു. ഇതിനശേഷം ചെല്‍സിയിലേക്ക് വീണ്ടും തിരിച്ചുവന്നു. ചെല്‍സിയിലെ എക്കാലത്തെയും മികച്ച നാലാമത്തെ ടോപ് സ്‌കോറര്‍ ആയാണ് പിന്നീട് ടീം വിടുന്നത്.

Story first published: Thursday, November 22, 2018, 10:12 [IST]
Other articles published on Nov 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+