Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഷൂട്ടേറ്റ്' സ്‌പെയിന്‍ വീണു!! റോണോയ്ക്കു വീണ്ടുമാരു കപ്പ്, മെസ്സിയെ പിന്തള്ളിയോ?

മ്യൂണിക്ക്: ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അത്യുജ്വലമായ കരിയറിലേക്കു വീണ്ടുമൊരു പൊന്‍തൂവല്‍ കൂടി. 40ാം വയസ്സില്‍ പറങ്കിപ്പടയ്‌ക്കൊപ്പം തന്റെ രണ്ടാമത്തെ യുവേഫ നാഷന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് അദ്ദേഹം.

ത്രില്ലിങ് ഫൈനലില്‍ സ്‌പെയിനിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-3നു തകര്‍ത്താണ് പോര്‍ച്ചുഗല്‍ വീണ്ടും ചാംപ്യന്‍മാരായത്. നിശ്ചിതസമയത്തും അധിക സമയത്തും ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെയാണ് വിജയികളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടി വന്നത്.

ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനായി കിക്കെടുത്ത അഞ്ചു പേരും ലക്ഷ്യം കണ്ടുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. എന്നാല്‍ സ്‌പെയിനിന്റെ ആദ്യ മൂന്നു കിക്കും ഗോളായപ്പോള്‍ അല്‍വാറോ മൊറാറ്റയുടെ നാലാം കിക്ക് ഗോളി തടുക്കുകയായിരുന്നു.

RONALDO MESSI

നേരത്തേ നിശ്ചിതസമയത്തു ഓരോ തവണയും പിന്നില്‍ നിന്ന ശേഷമാണ് ഗോള്‍ മടക്കി പറങ്കിപ്പട ഒപ്പമെത്തിയത്. സുബിമെന്‍ഡി (21ാം മിനിറ്റ്), ഒയര്‍സബല്‍ (45) എന്നിവര്‍ സ്‌പെയിനായി ലക്ഷ്യം കണ്ടപ്പോള്‍ മെന്‍ഡസും (26), റൊണാള്‍ഡോയും (61) പോര്‍ച്ചുഗലിന്റെ ഗോളുകള്‍ തിരിച്ചടിക്കുകയും ചെയ്തു.

കരിയറിലെ രണ്ടാമത്തെ നാഷന്‍സ് ലീഗ് നേട്ടത്തോടെ ആധുനിക ഫുട്‌ബോളിലെ തന്റെ മുഖ്യ എതിരാളിയും അര്‍ജന്റൈന്‍ ഇതിഹാസവുമായ ലയണല്‍ മെസ്സിയെ കിരീട വിജയങ്ങളുടെ കണക്കില്‍ റൊണാള്‍ഡോ മറികടന്നോയെന്നതാണ് ശ്രദ്ധേയമായ ചോദ്യം. ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം.

മെസ്സിയെ ഓവര്‍ടേക്ക് ചെയ്‌തോ റോണോ?

ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും ഇപ്പോള്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലെ കിരീട വിജയങ്ങളുടെ കാര്യത്തില്‍ ഒപ്പത്തിനൊപ്പമായി എന്നതാണ് യാഥാര്‍ഥ്യം. നേരത്തേ അര്‍ജന്റൈന്‍ കുപ്പായത്തില്‍ മെസ്സിക്കു മൂന്നും പോര്‍ച്ചുഗീസ് ജഴ്‌സിയില്‍ റോണോയോക്കു രണ്ടും ട്രോഫികളാണുണ്ടായിരുന്നത്. എന്നാല്‍ ഈ നാഷന്‍സ് ലീഗ് ഫൈനല്‍ കഴിഞ്ഞതോടെ ഇതു 3-3നു തുല്യമായിരിക്കുകയാണ്.

2016ലെ യൂറോ കപ്പ് വിജയത്തിലൂടെ റൊണാള്‍ഡോയാണ് ആദ്യത്തെ അന്താരാഷ്ട്ര ട്രോഫിയില്‍ മുത്തമിട്ടത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 2019ല്‍ കന്നി യുവേഫ നാഷന്‍സ് ലീഗ് കിരീടവും അദ്ദേഹം സ്വമതന്തമാക്കി. അതിനു ശേഷം മെസ്സിയുടെ ഊഴമായിരുന്നു. 2021ല്‍ തന്റെ ആദ്യത്തെ കോപ്പാ അമേരിക്ക അദ്ദേഹം സ്വന്തമാക്കി.

RONALDO

2022ല്‍ മെസ്സിയുടെ ഏറ്റവും വലിയ സ്വപ്‌നം പൂവണിഞ്ഞു. ഖത്തര്‍ ലോകകപ്പില്‍ അദ്ദേഹത്തിനു കീഴില്‍ അര്‍ജന്റൈന്‍ ടീം വിശ്വവിജയികളായി മാറി. അവസാനമായി കഴിഞ്ഞ വര്‍ഷം മൂന്നാമത്തെ അന്താരാഷ്ട്ര ട്രോഫിയും മെസ്സി തന്റെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു. രണ്ടാമത്തെ കോപ്പാ അമേരിക്ക കിരീടമാണ് അദ്ദേഹം കൈക്കലാക്കിയത്.

ഇതോടെ 2-3നു കിരീട വിജയത്തില്‍ പിറകിലായ റൊണാള്‍ഡോ ഇപ്പോള്‍ സ്‌കോര്‍ തുല്യമാക്കിയിരിക്കുകയാണ്. ഇനി അടുത്തതാര് നേടുമെന്നാണ് ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ട്രോഫികളുടെ കാര്യത്തില്‍ രണ്ടു ഇതിഹാസങ്ങളും ഇപ്പോള്‍ ഒപ്പമാണെങ്കിലും ഗോളുകളുടെയും കളിച്ച മല്‍സരങ്ങളുടെയും എണ്ണത്തില്‍ റൊണാള്‍ഡോ തന്നെയാണ് ഇപ്പോഴും കിങ്. 222 മല്‍സരങ്ങളില്‍ അദ്ദേഹം ഇതിനകം പോര്‍ച്ചുഗലിനെ പ്രതിനിധീകരിച്ചപ്പോള്‍ മെസ്സി കളിച്ചത് 183 മല്‍സരങ്ങളിലാണ്. ഗോളുകളെടുത്താല്‍ 138 ഗോളുകളുമായാണ് റോണോ തലപ്പത്ത്. മെസ്സിയാവട്ടെ 112ഉം ഗോളുകള്‍ സ്‌കോര്‍ ചെയ്തു.

Story first published: Monday, June 9, 2025, 7:35 [IST]
Other articles published on Jun 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+