For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റോഡ്രിക്കോ, വിനീഷ്യസിനോ; റോണോയുടെ വോട്ട് ആര്‍ക്ക്? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!

കാല്‍പന്തു കളിയിലെ ഏറ്റവും മികച്ച താരത്തിനുള്ള പരമോന്നത പുരസ്‌കാരമായ ബാലണ്‍ ഡിയോര്‍ സ്പാനിഷ് യുവതാരം റോഡ്രി സ്വന്തമാക്കിയിരിക്കുകയാണ്. ദേശീയ ടീമിനും ഇംഗ്ലീഷ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും വേണ്ടി കഴിഞ്ഞ സീസണില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് മിഡ് ഫീല്‍‍ഡര്‍ക്കു കരിയറിലാദ്യമായി ഈ അവാര്‍ഡ് നേടിക്കൊടുത്തത്. 1960നു ശേഷം ഈ പുരസ്‌കാരം കൈക്കലാക്കിയ ആദ്യത്തെ സ്പാനിഷ് താരമായും ഇതോടെ 28 കാരനായ റോഡ്രി മാറിയിരുന്നു.

മുന്‍ ജേതാക്കളായ താരങ്ങള്‍ക്കും ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിനു വേണ്ടി വോട്ട് രേഖപ്പെടുത്താനുള്ള അവകാശമുണ്ട്. അതുകൊണ്ടു തന്നെ പോര്‍ച്ചുഗലിന്റെ ഇതിഹാസ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വോട്ട് ആര്‍ക്കാവുമെന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സിലുയരുന്ന ചോദ്യം. ഇതേക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയും ചെയ്തിരിക്കുകയാണ്.

CRISTIANO RONALDO

അഞ്ചു തവണ ജേതാവ്

പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ കൂടിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അഞ്ചു തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം കൈക്കലാക്കിയിട്ടുള്ള താരമാണ്. അര്‍ജന്റൈന്‍ ഇതിഹാസമായ ലയണല്‍ മെസ്സി (എട്ടു തവണ) കഴിഞ്ഞാല്‍ ഏറ്റവുമധികം തവണ അവാര്‍ഡ് സ്വന്തമാക്കിയ താരവും അദ്ദേഹം തന്നെയാണ്.

എന്നാല്‍ 2017നു ശേഷം ഒരിക്കല്‍പ്പോലും ബാലണ്‍ ഡിയോര്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ റൊണാള്‍ഡോ പങ്കെടുത്തിട്ടില്ലെന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. 2017ലെ അവാര്‍ഡും അദ്ദേഹത്തിനായിരുന്നു. പക്ഷെ പിന്നീടുള്ള ബാലണ്‍ ഡിയോര്‍ ചടങ്ങുകള്‍ക്കൊന്നും റോണോ എത്തിയിട്ടില്ല.

റൊണാള്‍ഡോ വോട്ട് ചെയ്‌തോ?

ലോക ഫുട്‌ബോളില്‍ ഒരു സമയത്തു ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിനു വേണ്ടിയുള്ള പിടിവലി ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലായിരുന്നു. അവാര്‍ഡുകള്‍ക്കായുള്ള ഈ പോരാട്ടത്തില്‍ റോണോയെ മെസ്സി ഓവര്‍ടേക്കും ചെയ്തു. പക്ഷെ ബാലണ്‍ ഡിയോര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിക്കാറുണ്ടെങ്കിലും അദ്ദേഹം ഇതു നിഷേധിക്കുകയാണ് ചെയ്തു കൊണ്ടിരുന്നത്.

ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബാലണ്‍ ഡിയോര്‍ നല്‍കി വരുന്ന ഫ്രാന്‍സ് ഫുട്‌ബോള്‍ (France Football) എഡിറ്ററായ വിന്‍സെന്റ് ഗാര്‍ഷ്യ. അവാര്‍ഡ് പ്രഖ്യാപനത്തില്‍ റൊണാള്‍ഡോ അസ്വസ്ഥനായിരിക്കാമെന്നും ഇതു കാരണമാണ് അദ്ദേഹം മാറി നില്‍ക്കുന്നതെന്നുമാണ് ഗാര്‍ഷ്യ പറഞ്ഞിരിക്കുന്നത്.

'ബാലണ്‍ ഡിയോര്‍ മുന്‍ ജേതാക്കള്‍ക്കു ഈ ചടങ്ങില്‍ പങ്കെടുക്കാനുള്ള അവകാശം തീര്‍ച്ചയായുമുണ്ട്. പക്ഷെ പലരും വരാറില്ലെന്നതാണ് യാഥാര്‍ഥ്യം. ചിലര്‍ ഞങ്ങളുടെ തിരഞ്ഞെടുപ്പില്‍ വളരെ അസ്വസ്ഥരുമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാര്യത്തില്‍ എന്താണ് വിട്ടുനില്‍ക്കാനുള്ള കാരണമെന്നറിയില്ല'.

ഞാന്‍ അദ്ദേഹത്തോടു നേരിട്ടു സംസാരിക്കാറില്ല. മികച്ച യുവതാരത്തിനുള്ള കോപ ട്രോഫിക്കായി (Kopa Trophy) മുന്‍ ബാലണ്‍ ഡിയോര്‍ വിജയികളും വോട്ട് ചെയ്യാറുണ്ട്. പക്ഷെ ക്രിസ്റ്റ്യാനോ കഴിഞ്ഞ വര്‍ഷം വോട്ട് ചെയ്തിട്ടില്ല. ഈ വര്‍ഷവും അദ്ദേഹം വോട്ട് ചെയ്യാതെ മാറി നില്‍ക്കുകയായിരുന്നുവെന്നും ഗാര്‍ഷ്യ വെളിപ്പെടുത്തി.

Story first published: Tuesday, October 29, 2024, 16:36 [IST]
Other articles published on Oct 29, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+