Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരമിക്കല്‍ ഒരു തവണ മാറ്റേണ്ടി വന്നു, ഇനിയൊരു ഫൈനല്‍ തോറ്റാല്‍ ടീമില്‍ തുടരില്ലെന്ന് ഡി മരിയ

ബ്യൂണസ്‌ഐറിസ്: അര്‍ജന്റീന കോപ അമേരിക്ക ഫൈനലില്‍ പരാജയപ്പെട്ടതിന് പിന്നാലെ ലയണല്‍ മെസി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഞെട്ടിച്ചു. പിന്നീട് മെസി ആ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ബന്ധിതനായെന്നത് വേറെ കാര്യം. അന്ന് മെസിക്കൊപ്പം വിരമിക്കാന്‍ ഏഞ്ചല്‍ ഡി മാരിയയും തീരുമാനിച്ചിരുന്നുവത്രെ. ഇക്കാര്യം ഡി മാരിയ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫൈനലില്‍ തോല്‍ക്കുക, അതും തുടരെ മൂന്ന് തവണ, ആ നിരാശ മറ്റെന്തിനേക്കാളും മനസിനെ ഉലച്ചു കളയും. മെസി വല്ലാതെ നിരാശയിലാണ്ടിരുന്നു. ഏറെക്കുറെ എന്റെ അവസ്ഥയും അതു തന്നെയായിരുന്നു. എന്നാല്‍ ഭാര്യയും പിതാവും വിരമിക്കാന്‍ സമ്മതിച്ചില്ല. ദേശീയ ടീമില്‍ ഇനിയുമേറെ കാലം ശേഷിക്കുന്നുണ്ടെന്നും കിരീടവിജയങ്ങള്‍ വൈകാതെ തേടിവരുമെന്നുമുള്ള പ്രചോദനവാക്കുകള്‍ മനസിന് ഉണര്‍വേകി-ഡി മാരിയ പറയുന്നു.

എന്നാല്‍, പി എസ് ജി സ്‌ട്രൈക്കര്‍ ഒരു കാര്യത്തില്‍ ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്. ഇനിയൊരു ഫൈനല്‍ തോറ്റാല്‍, ആര് നിര്‍ബന്ധിച്ചാലും അര്‍ജന്റീന ടീമില്‍ തുടരില്ല. കിരീടം നേടുമെന്ന ദൃഢപ്രതിജ്ഞയാണ് ഡി മാരിയയുടെ വാക്കുകളില്‍ നിഴലിക്കുന്നത്. 2008 ല്‍ അര്‍ജന്റീന ദേശീയ ടീമില്‍ അരങ്ങേറിയ ഡി മാരിയ 77 മത്സരങ്ങളില്‍ പതിനേഴ് ഗോളുകള്‍ നേടി. രണ്ട് ലോകകപ്പിലും മൂന്ന് കോപ അമേരിക്കയിലും രാജ്യത്തെ പ്രതിനിധാനംചെയ്തു. 2008 ഒളിമ്പിക് സ്വര്‍ണം അര്‍ജന്റീന നേടിയത് ഫൈനലില്‍ ഡി മാരിയ നേടിയ വിജയഗോളില്‍.

 dimaria-argentina

വിംഗറായും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും ഉപയോഗിക്കാന്‍ പറ്റുമെന്നതാണ് പരിശീലകരുടെ പ്രിയ താരമായി ഡി മാരിയയെ മാറ്റുന്ന ഘടകം. അര്‍ജന്റീനയിലെ റൊസാരിയോ സെന്‍ട്രലിന്റെ താരമായിരുന്ന ഡി മാരിയ 2007 ലാണ് യൂറോപ്യന്‍ ഫുട്‌ബോളിലെത്തുന്നത്. പോര്‍ച്ചുഗലില്‍ ബെന്‍ഫിക്കയായിരുന്നു ആദ്യ തട്ടകം.

മൂന്ന് വര്‍ഷത്തിന് ശേഷം സ്‌പെയ്‌നില്‍ റയല്‍മാഡ്രിഡിന്റെ പാളയത്തിലെത്തി. 25 ദശലക്ഷം പൗണ്ടിന്റെ കരാറില്‍. റയലിനൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന് പിന്നാലെ ഡി മാരിയ ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറി. അതാകട്ടെ 59.7 ദശലക്ഷം പൗണ്ടിന്റെ ബ്രിട്ടീഷ് ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ് സൃഷ്ടിക്കലായി. ഒരു വര്‍ഷം കൊണ്ട് മാഞ്ചസ്റ്റര്‍ വിട്ട ഡിമാരിയ ഫ്രാന്‍സില്‍ പി എസ് ജിയുടെ താരമാണിപ്പോള്‍.

Story first published: Sunday, October 9, 2016, 16:32 [IST]
Other articles published on Oct 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+