Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌കോട്ടിഷ് ഗോള്‍വല കാക്കാന്‍ ഇന്ത്യന്‍ വണ്ടര്‍ ബോയ് ധീരജ്... മതെര്‍വെലിനൊപ്പം പരിശീലനം തുടങ്ങി

ദില്ലി: രാജ്യം ആദ്യമായി വേദിയായ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിലൂടെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്ന ഗോള്‍കീപ്പര്‍ ധീരജ് സിങിന് ഇത് അഭിമാന നിമിഷം. ലോകകപ്പിലെ മിന്നുന്ന പ്രകടനത്തെ തുടര്‍ന്നു പല യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്നും ധീരജിനു ക്ഷണം ലഭിച്ചിരുന്നു. ഇപ്പോഴിതാ സ്‌കോട്ട്‌ലന്‍ഡിലെ മുന്‍നിര ക്ലബ്ബായ മതെര്‍വെല്‍ എഫ്‌സിയില്‍ താരം ചേര്‍ന്നു കഴിഞ്ഞു.

മതര്‍വെല്ലിനു വേണ്ടി ധീരജ് ആദ്യമായി പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മതെര്‍വെല്‍ എഫ്‌സിയുടെ ട്വിറ്റര്‍ പേജിലാണ് ധീരജിന്റെ ചിത്രവും വീഡിയോയും പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ ആരോസിനു വേണ്ടി കളിച്ചു

ഇന്ത്യന്‍ ആരോസിനു വേണ്ടി കളിച്ചു

അണ്ടര്‍ 17 ലോകകപ്പിനു ശേഷം ജൂനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തിയ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ തന്നെ ഐ ലീഗില്‍ അണിനിരത്തിയ ഇന്ത്യന്‍ ആരോസിന്റെ കാവല്‍ഭടനായിരുന്നു ധീരജ്. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ടീമുമായുള്ള കരാര്‍ അവസാനിച്ച ശേഷം താരം ആരോസിനോട് വിടപറയുകയായിരുന്നു. തുടര്‍ന്നാണ് ധീരജ് യൂറോപ്യന്‍ ക്ലബ്ബുകളിലേക്ക് ചേക്കേറാനുള്ള നീക്കമാരംഭിച്ചത്.

ബ്ലാസ്റ്റേഴ്‌സ് അഭ്യൂഹം

ബ്ലാസ്റ്റേഴ്‌സ് അഭ്യൂഹം

ആരോസുമായുള്ള കരാര്‍ അവസാനിച്ച ശേഷം ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായി ധീരജ് കരാര്‍ ഒപ്പുവച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഡല്‍ഹി ഡൈനാമോസിനെതിരേ ദില്ലിയില്‍ നടന്ന മല്‍സരം കാണാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സിയില്‍ ധീരജ് എത്തിയതോടെയാണ് ഇതു സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നത്.
എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റോ താരമോ ഇതിനെക്കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് ധീരജ് സ്‌കോട്ടിഷ് ടീമിലേക്ക് കൂടുമാറിയത്.

ബ്ലാസ്റ്റേഴ്‌സിനൊപ്പം പരിശീലനം നടത്തി

ബ്ലാസ്റ്റേഴ്‌സിനൊപ്പം പരിശീലനം നടത്തി

ഡേവിഡ് ജെയിംസ് പരിശീലകനായി ബ്ലാസ്റ്റേഴ്‌സ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്താനും ധീരജിന് അവസരം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പിന്നീട് താരം ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പുവയ്ക്കാതെ സ്‌കോട്ട്‌ലന്‍ഡിലേക്ക് തിരിക്കുകയായിരുന്നുവെന്നാണ് സൂചന.

ട്രയല്‍സില്‍ പങ്കെടുക്കുന്നു

ട്രയല്‍സില്‍ പങ്കെടുക്കുന്നു

ട്രയല്‍സില്‍ പങ്കെടുക്കാനാണ് ധീരജിനെ മതെര്‍വെല്‍ ടീം സ്‌കോട്ട്‌ലന്‍ഡിലേക്ക് ക്ഷണിച്ചത്. പ്രകടനം തൃപ്തികരമാണെങ്കില്‍ താരവുമായി ക്ലബ്ബ് ഔദ്യോഗികമായി കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്യും.
മതെര്‍വെല്‍ ടീമിലെ താരങ്ങള്‍ക്കൊപ്പം രണ്ടാഴ്ച പരിശീലനം നടത്താനുള്ള അവസരമാണ് ധീരജിനു ലഭിച്ചിരിക്കുന്നത്.

ഗുര്‍പ്രീതിനു ശേഷമാദ്യം

ഗുര്‍പ്രീതിനു ശേഷമാദ്യം

നിലവില്‍ ഐഎസ്എല്‍ ക്ലബ്ബായ ബെംഗളൂരു എഫ്‌സിയുടെ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനു ശേഷം യൂറോപ്യന്‍ ക്ലബ്ബിലേക്ക് ക്ഷണം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഗോള്‍കീപ്പറാണ് ധീരജ്.
നേരത്തേ നോര്‍വെ ക്ലബ്ബായ സ്റ്റാബെക്കുമായി ഗുര്‍പ്രീത് കരാര്‍ ഒപ്പുവയ്ക്കുകയും ചില മല്‍സരങ്ങള്‍ കളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവസരം കുറഞ്ഞതോടെ താരം ഇന്ത്യയിലേക്ക് മടങ്ങിവരികയായിരുന്നു.

Story first published: Friday, February 9, 2018, 15:47 [IST]
Other articles published on Feb 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+