ലാറ്റിന്‍ ലഹരിയുമായി വരുന്നു കോപ്പ അമേരിക്ക... അങ്കത്തട്ടില്‍ 12 ടീമുകള്‍, ഇതു പൊളിക്കും
റിയോ ഡി ജനയ്‌റോ: ലാറ്റിനമേരിക്കയുടെ വശ്യസൗന്ദര്യവുമായി കാല്‍പ്പന്തുകളി പ്രേമികളെ ഹരം കൊള്ളിക്കാന്‍ വീണ്ടുമൊരു കോപ്പാ അമേരിക്ക കൂടി വരുന്നു. അടുത്ത വര്‍ഷം ഫുട്‌ബോളിന്റെ സ്വന്തം നാടായ ബ്രസീലില്‍ നടക്കാനിരിക്കുന്ന കോപ്പയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിച്ചു. 2014ലെ ലോകകപ്പിനു ശേഷം ബ്രസീലില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ് കൂടിയാണിത്.
ബ്രസീല്‍, അര്‍ജന്റീന തുടങ്ങി ലാറ്റിന്‍ ഫുട്‌ബോളിലെ വമ്പന്‍മാരെല്ലാം കോപ്പയില്‍ മുത്തമിടാന്‍ ബൂട്ടണിയുന്നുണ്ട്. മല്‍സരവേദികളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ജൂണ്‍ 14 മുതല്‍ ജൂലൈ ഏഴ് വരെ
2019 ജൂണ്‍ 14 മുതല്‍ ജൂലൈ ഏഴു വരെയായിരിക്കും കോപ്പാ അമേരിക്ക അരങ്ങേറുക. 12 ടീമുകള്‍ ബ്രസീലില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍ഷിപ്പില്‍ അങ്കത്തട്ടിലിറങ്ങും. ഇവയില്‍ 10 ടീമുകള്‍ ലാറ്റിനമേരിക്കയില്‍ നിന്നു തന്നെയുള്ളവരാണെങ്കില്‍ ശേഷിച്ച രണ്ടു ടീമുകളും ഏഷ്യയില്‍ നിന്നായിരിക്കും.

പങ്കെടുക്കുന്ന ടീമുകള്‍
ബ്രസീല്‍, അര്‍ജന്റീന, ബൊളീവിയ, ചിലി, കൊളംബിയ, ഇക്വഡോര്‍, പരാഗ്വേ, പെറു, ഉറുഗ്വേ, വെനിസ്വേല എന്നിവരാണ് ലാറ്റിനമേരിക്കയില്‍ നിന്നുള്ളവര്‍.
ഏഷ്യന്‍ ടീമുകളായ ജപ്പാന്‍, ഖത്തര്‍ എന്നിവരെ പ്രത്യേക അതിഥികളായി ടൂര്‍ണമെന്റിനു ക്ഷണിക്കുകയായിരുന്നു.

ഉദ്ഘാടന മല്‍സരം
സാവോപോളോയിലെ മൊറൂംബി സ്‌റ്റേഡിയമാണ് കോപ്പയുടെ ഉദ്ഘാടന മല്‍സരത്തിനു വേദിയാവുക. റിയോ ഡി ജനയ്‌റോയിലെ പ്രശസ്തമായ മാറക്കാന സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
ബെലോ ഹൊറിസോന്റെ, പോര്‍ട്ടോ അലെഗ്രെ, സാല്‍വദോര്‍ എന്നിവയാണ് ടൂര്‍ണമെന്റിന്റെ മറ്റു വേദികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications