For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫ്രാങ്ക് ലംപാര്‍ഡ് ഇനി പുതിയ റോളില്‍... എത്തുന്നത് ഇംഗ്ലീഷ് ക്ലബ്ബിന്റെ പരിശീലകനായി

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് ലംപാര്‍ഡ് ഇനി പരിശീലക വേഷത്തില്‍. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഡെര്‍ബി കണ്‍ഡ്രിക്കു വേണ്ടിയാണ് ചെല്‍സിയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ലംപാര്‍ഡ് പരിശീലകനായെത്തുന്നത്. ഡെര്‍ബിയുമായി മൂന്നു വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചിട്ടുള്ളത്.

frank-lampard

താന്‍ ആദ്യമായാണ് പരിശീലകനാവുന്നത്. പക്ഷേ, പല പ്രമുഖ കോച്ചുമാര്‍ക്കൊപ്പം താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് തനിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. തന്റേതായ മികവ് തെളിയിക്കാനുള്ള അവസരം കൂടിയാണിത്-ലംപാര്‍ഡ് വ്യക്തമാക്കി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ്ഹാം യുനൈറ്റഡിലൂടെ ഫുട്‌ബോള്‍ ലോകത്ത് സാന്നിധ്യമറിയിച്ച ലംപാര്‍ഡ് സ്വാന്‍സി, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ന്യൂയോര്‍ക്ക് സിറ്റി എന്നീ ക്ലബ്ബുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. എങ്കിലും ചെല്‍സിയുടെ സൂപ്പര്‍താരമായാണ് 39 കാരനായ ലംപാര്‍ഡിനെ വിലയിരുത്തുന്നത്. ചെല്‍സിക്കു വേണ്ടി 429 മല്‍സരങ്ങളില്‍ 147 ഗോളുകള്‍ നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 106 മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് ജഴ്‌സിയണിഞ്ഞ ലംപാര്‍ഡ് 29 ഗോളുകള്‍ നേടിയിട്ടുണ്ട്.

Story first published: Thursday, May 31, 2018, 15:25 [IST]
Other articles published on May 31, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+