Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോട്ടനമിനെ സീസണില്‍ കുതിപ്പിച്ചത് മറഡോണ! ഞെട്ടണ്ട കോച്ച് പറയുന്നു ഇവന്‍ ബെല്‍ജിയം മറഡോണ!!

ലണ്ടന്‍: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണയുടെ കഴിവുകളുള്ള ഒരു താരം ഇംഗ്ലണ്ടില്‍ ടോട്ടനം ഹോസ്പര്‍ ക്ലബ്ബിന് കളിക്കുന്നുണ്ട് ! ബെല്‍ജിയത്തിന്റെ പ്ലെയറാണ്. പേര് മൂസ ഡെംബെലെ. ടോട്ടനം കോച്ച് മൗറിസിയോ പോഷെറ്റിനോ തന്നെയാണ് ഡെംബെലെയെ മറഡോണയോട് താരതമ്യപ്പെടുത്തിയത്. മറഡോണ മാത്രമല്ല റൊണാള്‍ഡീഞ്ഞോ തുടങ്ങിയ ഫുട്‌ബോളിലെ പ്രതിഭാധനന്‍മാരുടെ നിരയിലേക്ക് ഉള്‍പ്പെടുത്താന്‍ പോന്ന മികവുള്ള താരമാണ് മൂസയെന്ന് പോഷെറ്റിനോ സംശയലേശമന്യേ പറയുന്നു.

തൊണ്ണൂറുകളുടെ ആരംഭത്തില്‍ മറഡോണക്കൊപ്പം ന്യുവെല്‍ ഓള്‍ഡ് ബോയ്‌സില്‍ കളിച്ചിട്ടുണ്ട് പോഷെറ്റിനോ. റൊണാള്‍ഡീഞ്ഞോ ഫ്രാന്‍സില്‍ പി എസ് ജിക്ക് കളിക്കുമ്പോള്‍ പോഷെറ്റിനോ സഹതാരമായിരുന്നു. വെറുതെയല്ല ഇതിഹാസങ്ങള്‍ക്കൊപ്പം കളിച്ചതിന്റെ അനുഭവസമ്പത്തിലാണ് ടോട്ടനം കോച്ച് ബെല്‍ജിയം താരത്തെ കുറിച്ച് പ്രശംസ ചൊരിഞ്ഞത്.

hqdefault

ഇരുപത്തൊമ്പതുകാരനായ മൂസ ഡെംബെലെയെ പതിനെട്ടാം വയസില്‍ ടോട്ടനം പോലൊരു ക്ലബ്ബിന് ലഭിച്ചിരുന്നെങ്കില്‍ ഇന്ന് ഏറെ ഉയരങ്ങള്‍ കീഴടക്കിയിരുന്നേനെ ഡെംബെലെ എന്ന് പോഷെറ്റീനോ പറയുന്നു.

താനൊരു ബുക്ക് എഴുതുകയാണെങ്കില്‍ അതില്‍ ജീനിയസായ കളിക്കാരുടെ കൂട്ടത്തില്‍ ഡെംബെലെ ഉണ്ടാകുമെന്നും കോച്ച് പറയുന്നു. സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ഡെംബെലെ 28 മത്സരങ്ങളാണ് ടോട്ടനമിന് കളിച്ചത്. പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ ടോട്ടനം നില്‍ക്കുന്നുണ്ട്.

Story first published: Saturday, April 1, 2017, 12:58 [IST]
Other articles published on Apr 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+