Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍ ഫുട്‌ബോള്‍; പൂണെ സിറ്റിയെ തകര്‍ത്ത് ഡല്‍ഹി ഡയനാമോസ്

പൂണെ: ഐഎസ്എല്‍ ഫുട്‌ബോളില്‍ പൂണെ സിറ്റിക്കെതിരെ ഡല്‍ഹി ഡയനാമോസിന് ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഡല്‍ഹി ജയിച്ചുകയറിയത്. ഐഎസ്എല്ലില്‍നിന്നും പ്ലേ ഓഫ് കാണാതെ ഇരു ടീമുകളും നേരത്തെ പുറത്തായിരുന്നു. 17 കളികളില്‍നിന്നും പൂണെ 19 പോയന്റുമായി ഏഴാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളില്‍നിന്നും 18 പോയന്റുമായി ഡല്‍ഹി എട്ടാം സ്ഥാനത്തും നില്‍ക്കുന്നു.

സീസണില്‍ തുടക്കത്തില്‍ പിന്നോക്കം പോയ ഡല്‍ഹി അവസാന മത്സരങ്ങളിലാണ് കരുത്തുകാട്ടിയത്. പൂണെയ്‌ക്കെതിരെയും ഡല്‍ഹി ആധിപത്യം നേടി. ആദ്യ പകുതിയില്‍ ഡല്‍ഹി 2-1 എന്ന സ്‌കോറിന് മുന്നിലായിരുന്നു. 17-ാം മിനിറ്റില്‍ ലാലിയന്‍സുവാല ഡല്‍ഹിക്കായി ആദ്യ ഗോള്‍ നേടി. നിഖില്‍ പൂജാരി 23-ാം മിനിറ്റില്‍ സമനില കണ്ടെത്തി. എന്നാല്‍ 29-ാം മിനിറ്റില്‍ റോമിയോ ഫെര്‍ണാണ്ടസും 52-ാം മിനിറ്റില്‍ ഡാനിയേല്‍ ലാല്‍ഹ്‌ലിം പൂയിയയും ഡയനാമോസിനായി സ്‌കോര്‍ ചെയ്തു.

delhidynamos

മത്സരത്തിലുടനീളം പൂണെ ഗോള്‍മുഖത്ത് ആക്രമണം നടത്താന്‍ ദില്ലിക്ക് കഴിഞ്ഞു. 26 ഷോട്ടുകളാണ് അവര്‍ ഗോള്‍മുഖം ലക്ഷ്യമാക്കി തൊടുത്തത്. എന്നാല്‍, കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ല. പൂണെയുടെ മാര്‍സലീഞ്ഞോയ്ക്ക് 92-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ്കണ്ട് പുറത്താകേണ്ടിവന്നത് നിരാശയ്ക്ക് വകനല്‍കി. സീസണില്‍ താരത്തിന് ഇനി കളിക്കാന്‍ കഴിയില്ല.

Story first published: Monday, February 25, 2019, 9:16 [IST]
Other articles published on Feb 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+