Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡല്‍ഹിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി, പ്രതിരോധം തകര്‍ന്നടിഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടടി താഴ്ചയിലേക്ക് വീണു ! രണ്ടാം പകുതിയില്‍ നാല് മിനുട്ടിനിടെ രണ്ട് ഗോളുകള്‍. ഡല്‍ഹിക്ക് മുന്നില്‍ മഞ്ഞപ്പട തകര്‍ന്നടിഞ്ഞു. അമ്പത്താറാം മിനുട്ടില്‍ കീന്‍ ലൂയിസും അറുപതാം മിനുട്ടില്‍ മാര്‍സെലിഞ്ഞോയുമാണ് ഗോളുകള്‍ നേടിയത്.

എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹി ഡൈനമോസ് പതിമൂന്ന് പോയിന്റുമായി ഐ എസ് എല്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ഏഴ് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുള്ള അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത തൊട്ടുപിറകില്‍. ഒമ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത്.

ccccc

എട്ട് മത്സരങ്ങളില്‍ നിന്ന് ഡല്‍ഹി പന്ത്രണ്ട് ഗോളുകള്‍ നേടി ഡല്‍ഹി അവരുടെ ആക്രമണോത്സുകത പ്രദര്‍ശിപ്പിച്ചു. അതേ സമയം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യമായി ഒരു കളിയില്‍ രണ്ട് ഗോളുകള്‍ വഴങ്ങി.

ആദ്യ നാല്‍പ്പത്തഞ്ച് മിനുട്ടില്‍ ഡല്‍ഹി കൂടുതല്‍ നേരം പന്ത് കൈവശം വെച്ചു. മികച്ച പാസിംഗുമായി ബോക്‌സ് വരെ അവര്‍ എത്തിനോക്കി. റിചാര്‍ഡ് ഗാസെയും മാര്‍സെലിഞ്ഞോയും മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. ഫ്‌ളോറന്റ് മലൂദ മധ്യനിരയില്‍ നിന്ന് നല്‍കിയ പന്തുകളെല്ലാം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ ഹെംഗ്ബര്‍ട്ടിന്റെ ഉറക്കം കെടുത്തി.

ആദ്യപകുതിയില്‍ കേരളത്തിന്റെ മികച്ച ഗോളവസരം നാല്‍പ്പത്തിരണ്ടാം മിനുട്ടിലായിരുന്നു. കെര്‍വെന്‍സ് ബെല്‍ഫൊര്‍ട്ടിന്റെ ക്രോസ് ബോള്‍ ബോക്‌സിന് പുറത്ത് നിന്ന് കയറി വന്ന ദിദിയര്‍ ഊക്കന്‍ ഹെഡറിലൂടെ ടാര്‍ഗറ്റ് ചെയ്‌തെങ്കിലും നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയി.

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദിക്ക് സംഭവിച്ച പിഴവാണ് ഗോളില്‍ കലാശിച്ചത്. നന്ദിയുടെ ക്ലിയറിംഗ് ബോള്‍ പിടിച്ചെടുത്ത ഗാസെ സഹതാരം കീന്‍ ലൂയിസിന് നല്‍കി. അനായാസ ഗോള്‍. മലൂദയുടെ പാസില്‍ ബ്രസീലിയന്‍ മാര്‍സെലിഞ്ഞോയിലൂടെ ഡല്‍ഹി രണ്ടാം ഗോള്‍ നേടി.

Story first published: Saturday, November 5, 2016, 9:04 [IST]
Other articles published on Nov 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+