ഉത്തേജകം: ഡല്‍ഹി ഡിഫന്‍ഡര്‍ ഗരാമി കുടുങ്ങി... ഐഎസ്എല്ലില്‍ ഇതാദ്യം, വന്‍ വിലക്ക് വന്നേക്കും
ദില്ലി: ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഫുട്‌ബോളര്‍ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ടു. ഡല്‍ഹി ഡൈനാമോസ് ഡിഫന്‍ഡര്‍ റാണ ഗരാമിയാണ് ഉത്തേജകമരുന്ന് പരിശോധനയില്‍ നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ ആന്റി ഡോപ്പിങ് റൂള്‍സിന്റെ ലംഘനമാണ് താരം നടത്തിയിരിക്കുന്നത്. ചുരുങ്ങിയത് നാലു വര്‍ഷം വരെ ഗരാമിക്കു വിലക്ക് വരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രെഡ്‌നിസോണിന്റെ അംശമാണ് താരത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയത്.

ജനുവരി 31ന് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. മനപ്പൂര്‍വ്വാണ് ഗരാമി നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതെന്നു തെളിയുകയാണെങ്കില്‍ നാലു വര്‍ഷം കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവരും. എന്നാല്‍ അറിഞ്ഞു കൊണ്ടല്ല താരത്തിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു തെറ്റ് സംഭവിച്ചതെങ്കില്‍ രണ്ടു വര്‍ഷത്തെ വിലക്കായിരിക്കും നേരിടേണ്ടിവരിക.
ശ്വാസകോശ പ്രശ്‌നങ്ങള്‍, അലര്‍ജികള്‍, ത്വക് രോഗങ്ങള്‍, അര്‍ബുദം, കണ്ണിന്റെ അസുഖങ്ങള്‍ എന്നീ അസുഖങ്ങള്‍എന്നിവയ്ക്കാണ് നാഡയുടെ നിയമാവലി അനുസരിച്ചു നിരോധിതക്കപ്പെട്ട മരുന്നായ പ്രെഡ്‌നിസോണ്‍ ഉപയോഗിക്കാറുള്ളത്. ചില സമയങ്ങള്‍ കൂടുതല്‍ ഊര്‍ജം ലഭിക്കാനും പ്രകടനം മെച്ചപ്പെടുത്താനും അത്‌ലറ്റുകള്‍ പ്രെഡ്‌നിസോണ്‍ ഉപയോഗിക്കാറുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications