Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സിയെ നിലംപരിശാക്കി ഡല്‍ഹി ഡൈനമോസ്‌

ചെന്നൈ: ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സിയെ എവേ മാച്ചില്‍ തകര്‍ത്തെറിഞ്ഞ് ഡല്‍ഹി ഡൈനമോസ് ഐ എസ് എല്‍ സീസണ്‍ ആരംഭിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഡല്‍ഹിയുടെ ജയം. മാര്‍സെലിഞ്ഞോ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ സൂപ്പര്‍ സബ് ബദാര ബാദ്ജി ഗോവയുടെ മൂന്നാം ഗോള്‍ നേടി.ചെന്നൈയുടെ ഏക ഗോള്‍ ഡുഡുവാണ് നേടിയത്.

ഐ എസ് എല്‍ മൂന്നാം സീസണില്‍ ഇറ്റാലിയന്‍ കോച്ച് ജിലാന്‍ ലൂക സംബ്രോട്ടയുടെ പിന്‍ബലത്തില്‍ ഡല്‍ഹി മികച്ച ഫുട്‌ബോളാണ് ചെന്നൈയുടെ തട്ടകത്തില്‍ പുറത്തെടുത്തത്. ആദ്യ പകുതിയില്‍ 2-1ന് മുന്നിട്ടു നിന്ന ഡല്‍ഹിയുടെ മൂന്നാം ഗോള്‍ ഫൈനല്‍ വിസിലിന് ആറ് മിനുട്ട് ശേഷിക്കെയായിരുന്നു.

delhi-dynamos

ആദ്യ കളി ജയിച്ച് മൂന്ന് പോയിന്റുമായി ഡല്‍ഹി ടേബിളില്‍ മൂന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ സമനിലയുടെ ബലത്തില്‍ ഒരു പോയിന്റുള്ള ചെന്നൈയിന്‍ എഫ് സി അഞ്ചാം സ്ഥാനത്ത്. ആദ്യ രണ്ട് കളിയും ജയിച്ച നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയാണ് ഒന്നാം സ്ഥാനത്ത്. നാല് പോയിന്റോടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് രണ്ടാമത്. കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവും പിറകില്‍.

ഇറ്റലിയുടെ മുന്‍ താരങ്ങളായ മാര്‍കോ മറ്റെരാസിയും സാംബ്രോട്ടയും പരിശീലക റോളില്‍ ഏറ്റുമുട്ടിയ ആദ്യ മത്സരമായിരുന്നു ഇത്. അതില്‍ സംബ്രോട്ടയുടെ ഡല്‍ഹി ഡൈനമോസ് അര്‍ഹിക്കുന്ന ജയം തന്നെ കരസ്ഥമാക്കി. അരഡസന്‍ ഗോളിനെങ്കിലും ഡല്‍ഹിക്ക് ജയിക്കാമായിരുന്നു. നിരവധി സുവര്‍ണാവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ ഡല്‍ഹി മുന്നിട്ട് നിന്നു. ഡല്‍ഹി ബാക്‌ലൈനിലെ മലയാളി സാന്നിധ്യം അനസ്എടത്തൊടിക്ക ആദ്യപകുതിയില്‍ തന്നെ പരുക്കേറ്റ് പുറത്തായി.

ഡല്‍ഹി കോച്ച് സംബ്രോട്ട 4-1-4-1 ശൈലി സ്വീകരിച്ചപ്പോള്‍ മാര്‍കോ മറ്റെരാസി പതിവ്‌പോലെ 4-4-2 ശൈലിയിലാണ് ടീമിനെ വിന്യസിച്ചത്.

Story first published: Friday, October 7, 2016, 9:00 [IST]
Other articles published on Oct 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+