Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ഒടുവില്‍ 'ഡൈനാമോ'സ് തെളിഞ്ഞു, തകര്‍ത്തത് ചെന്നൈയെ... ഡല്‍ഹിക്ക് ആദ്യ ജയം

1

ചെന്നൈ: ഐഎസ്എല്ലില്‍ തുടര്‍ തോല്‍വികള്‍ക്കു ബ്രേക്കിട്ട് ഡല്‍ഹി ഡൈനാമോസ് സീസണിലെ ആദ്യ ജയം കൊയ്തു. കന്നി ജയത്തിനായി ഡല്‍ഹിക്കു 12ാം റൗണ്ട് വരെ കാത്തിരിക്കേണ്ടി വന്നു. എവേ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെയാണ് ഡല്‍ഹി ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തുരത്തിയത്. ഡാനിയേല്‍ ലാലംപുനിയ (16ാം മിനിറ്റ്), ബിക്രംജിത്ത് സിങ് (78), നന്ദകുമാര്‍ ശേഖര്‍ (83) എന്നിവരാണ് ഡല്‍ ഹിയുടെ സ്‌കോറര്‍മാര്‍. ചെന്നൈയുടെ ആശ്വാസഗോള്‍ 39ാം മിനിറ്റില്‍ പെനല്‍റ്റിയില്‍ നിന്നു റാഫേല്‍ അഗസ്റ്റോയുടെ വകയായിരുന്നു.

ചെന്നൈക്കെതിരേ നേടിയ അപ്രതീക്ഷിത വിജയത്തോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്നു കരകയറാനും ഡല്‍ഹിക്കു കഴിഞ്ഞു. 12 മല്‍സരങ്ങളില്‍ നിന്നും ഒരു ജയവും നാലു സമനിലയും ഏഴു തോല്‍വിയുമടക്കം ഏഴു പോയിന്റാണ് ഡല്‍ഹിക്കുള്ളത്. അതേസമയം, ചാംപ്യന്‍ഡമാരായ ചെന്നൈ സീസണിലെ ഒമ്പതാം തോല്‍വിയോടെ അവസാനസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കളിച്ച 12 മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അവര്‍ക്കു ജയിക്കാനായത്.

ചെന്നൈ- ഡല്‍ഹി മല്‍സരത്തില്‍ ഇരുടീമും ഇഞ്ചോടിഞ്ചാണ് തുടക്കം മുതല്‍ പൊരുതിയത്. പന്തടക്കത്തിലും ഗോള്‍ ഷോട്ടുകളിലുമെല്ലാം ചെന്നൈക്കായിരുന്നു നേരിയ മുന്‍തൂക്കം. കളിയുടെ ഗതിക്കു വിപരീതമായാണ് 16ാം മിനിറ്റില്‍ ആദ്യ മുന്നേറ്റം തന്നെ ഗോളാക്കി മാറ്റി ഡല്‍ഹി ചെന്നൈയെ ഞെട്ടിച്ചത്. നന്ദകുമാര്‍ ശേഖറിന്റെ ക്രോസില്‍ നിന്നായിരുന്നു ലാലിംപുനിയ ഹെഡ്ഡറിലൂടെ വലകുലുക്കിയത്. 38ാം മിനിറ്റില്‍ ചെന്നൈ താരം സലോമിനെ ഡല്‍ബഹിയുടെ സാജിദ് പിറകില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റി അഗസ്റ്റോ ഗോളാക്കിയതോടെ സ്‌കോര്‍ 1-1.

രണ്ടാം പകുതിയില്‍ ഡല്‍ഹിയുടെ തുടരെയുള്ള മുന്നേറ്റങ്ങളാണ് കണ്ടത്. 78ാം മിനിറ്റില്‍ ചാങ്‌തെയുടെ പാസില്‍ നിന്നും ബിക്രംജിത്ത് ലക്ഷ്യം കണ്ടതോടെ ഡല്‍ഹി 2-1ന് മുന്നിലെത്തി. ഗോള്‍ മടക്കാനുള്ള ചെന്നൈയുടെ ശ്രമങ്ങള്‍ക്കിടെയാണ് ഡല്‍ഹിയുടെ വിജയമുറപ്പിച്ച് ശേഖര്‍ സ്‌കോര്‍ 3-1 ആക്കിയത്. കോര്‍ണറിനൊടുവില്‍ ലഭിച്ച പന്ത് ബോക്‌സിനു പുറത്തു നിന്നു വലംകാല്‍ ഷോട്ടിലൂടെ ശേഖര്‍ വലയിലേക്കു അടിച്ചുകയറ്റി.

Story first published: Saturday, December 15, 2018, 22:02 [IST]
Other articles published on Dec 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+