ന്യൂഡല്‍ഹി: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്വീഡിഷ് സ്ട്രൈക്കര്‍ സ്ലാറ്റന് ഇബ്രാഹിമോവിചിനെ ഡല്‍ഹി ഡൈനാമോസിലെത്തിക്കുവാന് പദ്ധതിയുണ്ടെന്ന് കോച്ച് ജിയാന്‍ ലൂക സംബ്രോട്ട. ഇറ്റാലിയന്‍ സീരി എ ലീഗില്‍ സാംബ്രോട്ടക്കൊപ്പം കളിച്ച താരമാണ് സ്ലാറ്റന് ഇബ്രാഹിമോവിച്. ഈയൊരു ബന്ധം ഉപയോഗിച്ചാണ് സംബ്രോട്ട മാഞ്ചസ്റ്റര്‍ സൂപ്പര്‍ സ്ട്രൈക്കറെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെത്തിക്കുവാന് പരിശ്രമിക്കുക.
ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയില്‍ നിന്നാണ് സീസണിന്റെ തുടക്കത്തില്‍ ഇബ്രാഹിമോവിച് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തുന്നത്. ഇംഗ്ലീഷ് ക്ലബ്ബുമായി ഒരു വര്‍ഷത്തെ കരാറാണ് ഇബ്രാഹിമോവിചിനുള്ളത്. മുപ്പത്തഞ്ച് വയസുള്ള സ്ട്രൈക്കര്‍ക്ക് പുതിയൊരു കരാര്‍ നല്കാന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തയ്യാറായേക്കില്ല. ഇവിടെയാണ് സംബ്രോട്ട കയറിക്കളിക്കുന്നത്.
ഇന്ത്യന്‍ ഫുട്ബോളില്‍ ഇബ്രാഹിമോവിചിനുള്ള സ്വീകാര്യത ബോധ്യപ്പെടുത്തിക്കൊടുത്തിട്ട് ശ്രദ്ധ ക്ഷണിക്കാനാണ് സാംബ്രോട്ടയുടെ പ്ലാന്‍. ഇന്ത്യയിലെ ഫുട്ബോള്‍ ലീഗ് അത്ര മോശം ലീഗൊന്നുമല്ല. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ ലീഗുകളില്ലൊന്നായി ഐ എസ് എല്‍ മാറുമെന്നും ഇബ്രാ പറഞ്ഞു.